ഭാരത് മാട്രിമോണിയുടെ സേവനം ഇനി മുതൽ ദുബായിലും; പുതിയ ഓഫീസ് തുറന്നു
ദുബായ്: ഓണ്‍ലൈന്‍ മാട്രിമോണിയല്‍ രംഗത്ത് മുന്‍ നിരക്കാരായ മാട്രിമോണി ഡോട് കോം ഫ്ളാഗ്ഷിപ് ബ്രാന്‍ഡായ ഭാരത് മാട്രിമോണിയുമായി യു എ ഇ കമ്പോളത്തില്‍ പ്രവേശിക്കുന്നതായ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മധ്യപൗരസ്ത്യ ദേശത്തെ ഇന്ത്യക്കാരെ സേവിക്കാന്‍ ദുബായ് ജുമൈറ ലേക് ടവേഴ്സിലെ ഫോര്‍ച്യൂണ്‍ എക്സിക്യൂട്ടിവ് ടവറിലാണ് ഓഫിസ് തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ ചെന്നൈ ആസ്ഥാനമായി പൊതു ഉടമസ്ഥതയില്‍ ഉള്ള കമ്പനിയാണ് മാട്രിമോണി ഡോട് കോം.
യു എ ഇ യിലെ ഓഫിസ് വഴി, മേഖലയിലെ ഇന്ത്യക്കാര്‍ക്ക് വൈവാഹിക ബന്ധം ഒരുക്കിക്കൊടുക്കുകയാണ് ലക്ഷ്യം. സ്വയ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ 135 റീടൈല്‍ ശാഖകളുള്ള ,ഏറ്റവും വിപുലവും വിശ്വസനീയവുമായ മാട്രിമോണി ബ്രാന്‍ഡാണിത് . വൈവാഹിക ഉടമ്പടിയിലേക്കുള്ള പാരസ്പര്യപൊരുത്തം ഒരുക്കുന്ന സേവനമാണ് കമ്പനി നല്‍കുന്നത്. ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നവര്‍ക്ക് ,കേരള മാട്രിമോണി ,തമിഴ് മാട്രിമോണി ഉള്‍പ്പടെ 15 ഭാഷകളില്‍ വ്യക്തിഗത വിവര സേവനം തങ്ങളുടെ മുഖമുദ്രയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എലൈറ്റ് മാട്രിമോണി, അല്ലെങ്കില്‍ കമ്മ്യുണിറ്റി മാട്രിമോണി എന്നിങ്ങനെ മറ്റു സേവനങ്ങളുമുണ്ട്. മധ്യ പൗരസ്ത്യ മേഖലയില്‍ 20 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ് . ഇവരുടെ ഇടയില്‍ ഭാരത് മാട്രിമോണി പ്രശസ്തമായ ബ്രാന്‍ഡാണ്. അതുകൊണ്ടു തന്നെ ഈ വലിയ അവസരം ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ നോക്കുകയാണ്.
ഇതോടെ ഞങ്ങളുടെ ഇടപാടുകാര്‍ വര്‍ധിക്കാനും മേഖലയില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വരുത്താനും ഞങ്ങള്‍ക്ക് കഴിയുമെന്നും മാട്രിമോണി ഡോട് കോം സി ഇ ഒ മുരുഗവേല്‍ ജാനകിരാമന്‍ പറഞ്ഞു. 2018 ല്‍ 330 കോടി രൂപയുടെ വാര്‍ഷിക വരുമാനത്തില്‍ എത്തിനില്‍ക്കുന്ന കമ്പനിയാണിത്.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications