ദുബായില്‍ സൈക്കിള്‍ ട്രാക്കിലൂടെയല്ലാതെ സൈക്കിള്‍ സവാരി നടത്തിയാല്‍ 300 ദിര്‍ഹം പിഴ!!!
ദുബായ്: റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയ പുതിയ നിയമ പ്രകാരം 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള റോഡില്‍ കൂടിയുള്ള സൈക്കിള്‍ സവാരി നിരോധിച്ചു. നിയമ ലംഘകര്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. സൈക്കിള്‍ സവാരിക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ട്രാക്കിലൂടെയല്ലാത്ത സവാരിക്ക് ഇനി 300 ദിര്‍ഹമാണ് പിഴ. അതേ സമയം ഇത്തരം ട്രാക്കുകള്‍ എല്ലാ ഭാഗത്തും പണി പൂര്‍ത്തിയാകാതെ നിയമം കര്‍ശനമാക്കുന്നത് മലയാളികളടക്കമുള്ള ചെറുകിട ഗ്രോസറി കഫ്റ്റീരിയ കച്ചവടക്കാരെ ഏറെ പ്രയാസപ്പെടുത്തുമെന്ന് പലരും പരാതി പറയുന്നു. ഇത്തരം ചെറുകിട സ്ഥാപനങ്ങള്‍ സാധനങ്ങള്‍ എത്തിക്കാന്‍ സൈക്കിളിനേയാണ് ആശ്രയിക്കുന്നത്.

സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി മലയാളം അടക്കം നിരവധി ഭാഷയില്‍ ചെറു ലേഖനങ്ങള്‍ അധിക്രതര്‍ വിതരണം ചെയ്തിരുന്നു. അനാവശ്യ വസ്തുക്കള്‍ സൈക്കിളില്‍ ഘടിപ്പിക്കുകയോ അപകടകരമായ സാഹചര്യത്തില്‍ സൈക്കിള്‍ ഓടിക്കുകയോ ചെയ്താലും പിഴ കടുത്തതായിരിക്കും.












Click it and Unblock the Notifications