ബിഗ് ബ്രാന്‍ഡ്‌സ് കാര്‍ണിവലിനു ദുബായില്‍ തുടക്കമായി
ഫിലിപ്പൈന്‍സ് കോണ്‍സുല്‍ ജനറല്‍ പോള്‍ റായ്മണ്ട് കോര്‍ട്‌സ് മേള ഉദ്ഘാടനം ചെയ്തു.
ദുബായ്: അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ടുള്ള ദി കോണ്‍സപ്റ്റ് ബിഗ് ബ്രാന്‍ഡ്‌സ് കാര്‍ണിവലിനു ദുബായ് വേള്‍ഡ് ട്രേഡ് സെന്റില്‍ തുടക്കമായി. ഫിലിപ്പൈന്‍സ് കോണ്‍സുല്‍ ജനറല്‍ പോള്‍ റായ്മണ്ട് കോര്‍ട്‌സ് മേള ഉദ്ഘാടനം ചെയ്തു.
പോലീസ്, ഡുകാട്ടി, അര്‍മാനി തുടങ്ങി ലോകത്തെ ഏറ്റവും മികച്ച 300 ലധികം ബ്രാന്‍ഡുകളുടെ 100 ലധികം വിവിധ ഉല്‍പന്നങ്ങള്‍ എഴുപത്തഞ്ച് ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്നതാണ് മേളയുടെ പ്രത്യേകത. കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന മേള രാത്രി 10 മണി വരെ നീളും.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് സഈദ് ഹാള്‍ മൂന്നില്‍ നടക്കുന്ന മേള ഈ മാസം 29ന് അവസാനിക്കും. സന്ദര്‍ശകര്‍ക്ക് സൗജന്യ പാര്‍ക്കിംങ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് ഇത്തരത്തിലുളള മേള വീണ്ടും ദുബായില്‍ സംഘടിപ്പിക്കാന്‍ കാരണമായതെന്ന് കോണ്‍സപ്റ്റ് ബ്രാന്‍ഡ്‌സ് ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ വിജയ് സമയാനി വ്യക്തമാക്കി.












Click it and Unblock the Notifications