ബിഗ് ബ്രാന്‍ഡ്‌സ് സ്റ്റോര്‍ ജുമൈറയില്‍ തുറന്നു
ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ലക്ഷ്വറി ലൈഫ് സ്‌റ്റൈല്‍ ഉല്‍പന്ന വിതരണക്കാരായ ടൈം മെഷീന്‍ ട്രേഡിംങ് ചില്ലറ വില്‍പന വിഭാഗമായ ബിഗ് ബ്രാന്‍ഡ്‌സിന്റെ ഏറ്റവും വലിയ സ്റ്റോര്‍ ജുമേറ ദി മാളില്‍ ആരംഭിച്ചു. 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബിഗ് ബ്രാന്‍ഡ്‌സ് സ്റ്റോറില്‍ പെര്‍ഫ്യുമുകള്‍, വാച്ചുകള്‍, സണ്‍ഗ്ലാസസ്, ബാഗുകള്‍, കോസ്‌മെറ്റിക്‌സ് എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങള്‍ ഫാക്ടറി വിലകളില്‍ ലഭ്യമാണ്.

പ്രമുഖ ബ്രാന്‍ഡുകളായ ബെന്‍ഡിലി, റൊബെര്‍ടോ കാവ് ലി, മോണ്ട് ബ്ലാന്‍ക്, ലെഡ് ലപ്ടാസ് എന്നിങ്ങനെയാണ് ബ്രാന്‍ഡുകളില്‍ ചിലത്. ലക്ഷ്വറി ബ്രാന്‍ഡ്‌സ് ഫാക്ടറി വിലയില്‍ ഉപഭോക്തകള്‍ക്കായി വിതരണം ചെയ്യാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷം ഉണ്ടെന്നും ബിഗ് ബ്രാന്‍ഡ്‌സിനു യുഎഇയില്‍ മികച്ച ഡിമാന്റ് ഉണ്ടെന്നും ടൈം മഷീന്‍ ഗ്രൂപ്പ് പ്രസിഡന്റും സിഇഒ യുമായ പ്രകാശ് ഭോജ്വാനി പറഞ്ഞു.

ഔട്ട്‌ലെറ്റ് മാള്‍, അല്‍ഐന്‍, ട്രാഗണ്‍ മാര്‍ട്ട് 2, റിഗ്ഗ മെട്രോ സ്റ്റേഷന്‍, ബുര്‍ജുമാന്‍ മെട്രോസ്റ്റേഷന്‍ എന്നിവിടങ്ങളിലും ബിഗ് ബ്രാന്‍ഡ്‌സ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കൂന്നുണ്ട്.












Click it and Unblock the Notifications