ബിഗ് ഷെഫ് നൗഷാദിന്റെ രുചി വൈവിധ്യം ദുബായ് സത്‌വയിലും
ദുബായ്: പരമ്പരാഗത ശൈലിയില്‍, തനി കേരളീയ അന്തരീക്ഷത്തിന്റെ സുഖം പകരുന്ന അകത്തളങ്ങളുള്ള രീതിയിലാണ് നൗഷാദ് തന്റെ പുതിയ റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. സാഹിത്യലോകത്തെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ ആസ്പദമാക്കിയുള്ള പ്രമേയത്തിലാണ് ഉള്‍വശം സജ്ജീകരിച്ചിരിക്കുന്നത്.
പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും ബാല്യകാലസഖിയിലെ സുഹ്‌റയും മജീദും ന്റുപ്പുപ്പാക്കരൊനാണ്ടേര്‍ന്നുവിലെ കഥാപാത്രങ്ങളും ചുമര്‍ ചിത്രങ്ങളായി ഇടം പിടിച്ചിരിക്കുന്നു. തനി നാടന്‍ ഉരുളി, മണ്‍ചട്ടി, കല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത് എന്നതാണ് ഈ റസ്റ്ററന്റിലെ ഏറ്റവും വലിയ സവിശേഷത.

നൗഷാദിന്റെ മുദ്രകള്‍ പതിഞ്ഞ, സ്വന്തമായി ഉണ്ടാക്കുന്ന മസാല ചേര്‍ത്തുള്ള ബിരിയാണിയും കുട്ടനാട്, മലബാര്‍, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളും നിങ്ങളുടെ രുചിമുകുളങ്ങളെ ഉണര്‍ത്തും. മത്സ്യ വിഭവങ്ങള്‍ക്ക് ലൈവ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. മീന്‍തലക്കറി, ആടു തലക്കറി, ലിവര്‍, ബ്രെയിന്‍, കുടല്‍, മട്ടന്‍ പായസൂപ്പ് മസാല എന്നിവയും പ്രത്യേകതകളാണ്.
മലയാളികള്‍ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന സമോവാര്‍ ചായയും 30 തരം ദോശയുമാണ് മറ്റ് സവിശേഷതകള്‍. മൂന്ന് വിഭാഗങ്ങളായി ഭക്ഷണം വിളമ്പും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ ഉച്ചഭക്ഷണം, മൂന്ന് മുതല്‍ ഏഴ് വരെ ചായയും നാടന്‍ പലഹാരങ്ങളും, വൈകിട്ട് ഏഴ് മുതല്‍ അര്‍ധരാത്രി വരെ രാത്രി ഭക്ഷണം, 12 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ മിഡ്‌നൈറ്റ് സ്‌പെഷ്യല്‍ എന്നിങ്ങനെയായിരിക്കും പ്രവര്‍ത്തനം.
70 ശതമാനവും പരമ്പരാഗത ശൈലിയിലുള്ള ഭക്ഷണമാണ് ഒരുക്കുന്നതെന്ന് നൗഷാദ് പറഞ്ഞു. ആകെ 62 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാം. 150 പേര്‍ക്ക് ഒന്നിച്ച് ഇരിക്കാവുന്ന പൂള്‍സൈഡ് പാര്‍ട്ടി സൗകര്യവുമുണ്ട്. സൗജന്യ വാലെ പാര്‍ക്കിങ് ലഭ്യമാണ്. ഫോണ്‍: 04 3982222, 056 6989939. ഷിറാസ് ഖസ്സാമി സംബന്ധിച്ചു.












Click it and Unblock the Notifications