ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; മലയാളി വനിതയ്ക്ക് 40 കോടിയുടെ സമ്മാനം, ഞെട്ടല്‍ മാറുന്നില്ല!
അബുദാബി: പ്രവാസികളെ കോടീശ്വരന്മാരാക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം. ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ 40 കോടിയുടെ ഭാഗ്യം മലയാളിയായ വനിതയെ തേടിയെത്തിയത്. ബിഗ് ടിക്കറ്റിന്റെ 252ാം നറുക്കെടുപ്പില്‍ അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ ലൗസിമോള്‍ അച്ചാമ്മയാണ് രണ്ട് കോടി ദിര്‍ഹത്തിന് അര്‍ഹയായിരിക്കുന്നത്. അതായത് 40 കോടിയില്‍ അധികം ഇന്ത്യന്‍ രൂപ.
മേയ് ആറാം തീയതി ബിഗ് ടിക്കറ്റിന്റെ സ്റ്റോറില്‍ നിന്ന് നേരിട്ടായിരുന്നു ലൗസിമോള്‍ ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റിലൂടെ കോടിപതിയായ വിവരം അറിയിക്കാന്‍ ലൗസിമോളെ വിളിച്ചപ്പോള്‍ അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്. ഒന്നാം സമ്മാനം തനിക്കാണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ലൗസി മോള്‍ പറഞ്ഞു. പിന്നാട് സംസാരിക്കാന്‍ പോലുമാകാത്ത സന്തോഷത്തിലായിരുന്നു ലൗസി മോള്‍. ഇടറിയ ശബ്ദത്തില്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ഇന്ന് നടന്ന നറുക്കെടുപ്പില്‍ ആകെയുള്ള എട്ട് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് തന്നെയായിരുന്നു. ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹനായത് ഇന്ത്യക്കാരനായ അലക്‌സ് കുരുവിളയാണ്. 70000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം മലയാളിയായ നജീബ് അബ്ദുള്ള സ്വന്തമാക്കി.
മലയാളിയായ ഫിറോസ് പുതിയകോവിലകം 50,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹനായി. തുര്‍ക്കി പൗരന്‍ എന്‍ഗിന്‍ ഡിസ്‌ലേക് 30,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയപ്പോള്‍ ഇന്ത്യക്കാരാനായ റിതീഷ് മാലിക്ക് 20,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം ലഭിച്ചു. എട്ടാം സമ്മാനത്തിന് അര്‍ഹനായത് നേപ്പാള്‍ പൗരനാണ്.
അതേസമയം, ഇന്ത്യക്കാരെ എപ്പോഴും ഭാഗ്യം തേടിയെത്തുന്ന നറുക്കെടുപ്പുകളില്‍ ഒന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഏറ്റവും കൂടുതല്‍ ബിഗ് ടിക്കറ്റ് ലോട്ടറി എടുക്കുന്നത് ഇന്ത്യക്കാരായത് കൊണ്ട് തന്നെ കൂടുതല്‍ വിജയികളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ബിഗ് ടിക്കറ്റില്‍ വിജയികളാകുന്നവരുടെ ജീവിതം നിമിഷ നേരം കൊണ്ടാണ് മാറി മറിയുന്നത്. കഴിഞ്ഞ ആഴ്ച മൂന്ന് ഇന്ത്യക്കാര്‍ക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയിരുന്നു.
സമ്മാനം ഇന്ത്യക്കാരെ തേടിയെത്തുന്നതോടെ ബിഗ് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പേരും ഷെയറിട്ടാണ് ബിഗ് ടിക്കറ്റ് സ്വന്തമാക്കുന്നത്. കൂടാതെ ഇന്ത്യക്കാര്‍ക്കാണ് ഭാഗ്യം എന്ന വിശ്വാസത്തില്‍ യു എ ഇ സ്വദേശികളും പ്രവാസികളെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കാറുണ്ട്. അങ്ങനെ ഒരു മലയാളി എടുത്ത ടിക്കറ്റില്‍ യു എ ഇ സ്വദേശിക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനം ലഭിച്ചിരുന്നു.












Click it and Unblock the Notifications