ഇങ്ങനെ ഭാഗ്യം വന്നാല്‍ ശരിക്കും ഞെട്ടും; 14 കൂട്ടുകാരികള്‍ ചേര്‍ന്ന് ബിഗ് ടിക്കറ്റ് എടുത്തു, അടിച്ചു സമ്മാനം
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍മ്മ വരുക മലയാളികളെ കുറിച്ചാണ്. കാരണം, ഒട്ടേറെ മലയാളികള്‍ക്കാണ് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തെളിഞ്ഞത്. ബിഗ് ടിക്കറ്റിന്റെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ തന്നെ അറിയാം. ഏറ്റവും കൂടുതല്‍ സമ്മാനം നേടിയത്, മലയാളികളും ഇന്ത്യക്കാരുമാണ്. കോടിക്കണക്കിന് രൂപയുടെ സമ്മാനം നേടിയവരുടെ ജീവിതം മാറിമറിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് സമ്മാനം നേടിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
കുവൈത്തില്‍ താമസിക്കുന്ന നിതു റജിക്കും 14 സുഹൃത്തുക്കള്‍ക്കുമാണ് 22 ലക്ഷത്തിലേറെ രൂപയുടെ സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റിനെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി 14 പേരടങ്ങുന്ന സംഘം എല്ലാ മാസവും ലോട്ടറി ടിക്കറ്റെടുക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇ-ഡ്രോ ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നീതു പറഞ്ഞു.

ബിഗ് ടിക്കറ്റ് പ്രതിനിധികളില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ അത്ഭുതം തോന്നിയെന്നും നീതു പറയുന്നു. ഭര്‍ത്താവും രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പം നീതു കുവൈത്തിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്നും നീതു പറഞ്ഞു. തനിക്ക് കിട്ടുന്ന സമ്മാനവിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും നീതു പറഞ്ഞു.
ഈ മാസം ആദ്യം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് കോടിക്കണക്കിന് രൂപ സമ്മാനമായി ലഭിച്ചിരുന്നു. മലയാളിയായ പ്രദീപ് കുമാറിനെയാണ് 15 ദശലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഏപ്രില്‍ 13ന് സ്വന്തമാക്കിയ ടിക്കറ്റിനാണ് പ്രദീപിനെ തേടി ഭാഗ്യം എത്തിയത്. ദുബായില്‍ താമസിക്കുന്ന പ്രദീപ് കുമാറിനെ ആദ്യം ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ പ്രദീപ് കുമാര്‍ ഇന്ത്യയിലായിരുന്നു ഉണ്ടായത്.
രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് പ്രദീപ് കുമാര്‍ ടിക്കറ്റ് സ്വന്തമാക്കി. സമ്മാനത്തുക അവരുമായി വീതിക്കുമെന്ന് പ്രദീപ് കുമാര്‍ അറിയിച്ചു. അതേസമയം, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ തലവര മാറ്റുന്ന ഭാഗ്യക്കുറിയാണ് ബിഗ് ടിക്കറ്റ്. കോടിക്കണക്കിന് രൂപയാണ് ഇന്ത്യക്കാര്‍ ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത്. പലരുടെയും ജീവിതം ബിഗ് ടിക്കറ്റിലൂടെ മാറി മറിഞ്ഞിട്ടുണ്ട്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ടിക്കറ്റ് ഏറ്റവും കൂടുതല്‍ അടിക്കുന്നതും ഇന്ത്യക്കാര്‍ക്കാണ്. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ നാല് പ്രവാസികള്‍ക്കാണ് സമ്മാനം അടിച്ചത്. ഇന്ത്യക്കാരെ ഭാഗ്യം കനിയുന്നതു കൊണ്ട് അവരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്ന യു എ ഇ സ്വദേശികളുമുണ്ട്. ഒരു മലയാളി യു എ ഇ സ്വദേശിക്ക് വേണ്ടി എടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചിരുന്നു.












Click it and Unblock the Notifications