ഇന്ത്യക്കാരനാണോ, അടിച്ചിരിക്കും ബിഗ് ടിക്കറ്റ്; 33 കോടി പ്രവാസി ഇന്ത്യക്കാരന്, ഞെട്ടല്‍ മാറുന്നില്ല!
പ്രവാസി ഇന്ത്യക്കാരെ എപ്പോഴും ഭാഗ്യം തേടിയെത്തുന്ന നറുക്കെടുപ്പുകളില്‍ ഒന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഏറ്റവും കൂടുതല്‍ ബിഗ് ടിക്കറ്റ് ലോട്ടറി എടുക്കുന്നത് ഇന്ത്യക്കാരായത് കൊണ്ട് തന്നെ കൂടുതല്‍ വിജയികളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ബിഗ് ടിക്കറ്റില്‍ വിജയികളാകുന്നവരുടെ ജീവിതം നിമിഷ നേരം കൊണ്ടാണ് മാറി മറിയുന്നത്. ഇപ്പോഴിതാ വീണ്ടും ഒരു പ്രവാസി ഇന്ത്യക്കാരനെ തേടി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗ്യം എത്തിയിരിക്കുകയാണ്.
അബുദാബിയിലെ പ്രവാസി ഇന്ത്യക്കാരനായ പ്രദീപ് കുമാറിനെയാണ് ഇത്തവണ ബിഗ് ടിക്കറ്റ് ഭാഗ്യം കനിഞ്ഞത്. 15 മില്യണ്‍ ദിര്‍ഹമാണ് അദ്ദേഹത്തെ തേടിയെത്തിയ ഭാഗ്യം. ഏകദേശം 33 കോടി ഇന്ത്യന്‍ രൂപയുടെ അടുത്തുവരും. സമ്മാനം ലഭിച്ച വിവരം പ്രദീപ് കുമാറിനെ വിളിച്ച് അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോക്കല്‍ ഫോണ്‍ നമ്പറില്‍ കിട്ടിയില്ലായിരുന്നു. എന്നാല്‍ പകരം മറ്റൊരു ഇന്ത്യന്‍ നമ്പറും അദ്ദേഹം നല്‍കിയിരുന്നു.

ഈ നമ്പറില്‍ വിളിച്ച് അദ്ദേഹത്തെ സന്തോഷ വിവരം അറിയിച്ചെങ്കിലും പ്രദീപ് കുമാര്‍ യു എ ഇയില്‍ ഇല്ലായിരുന്നു. താന്‍ കോടീശ്വരനായ വിവരം പ്രദീപ് കുമാര്‍ അറിഞ്ഞത് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായ വിവരം കേട്ടപ്പോള്‍ പ്രദീപ് കുമാറിന് വിശ്വസിക്കാന്‍ സാധിച്ചില്ല.
താങ്കള്‍ പറയുന്നത് സത്യമാണോ എന്നാണ് പ്രദീപ് കുമാര്‍ ചോദിച്ചത്. ഫോണില്‍ ശബ്ദം കേട്ട പ്രദീപ് കുമാര്‍, ഇത് റിച്ചാര്‍ഡ് ആണോ സംസാരിക്കുന്നത്,. ഞാന്‍ ഇപ്പോള്‍ ചെന്നെ റിപ്പോര്‍ട്ടിലാണ്, ഞാന്‍ അബുദാബിയിലേക്കുള്ള യാത്രയിലാണ്. പ്രദീപ് കുമാറും രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഇവരുമായി പ്രദീപ് കുമാര്‍ സമ്മാനം പങ്കിടും. തന്നെ തേടി അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രദീപ് കുമാര്‍.
അതേസമയം, ബിഗ് ടിക്കറ്റ് ആദ്യമായി ഈ മാസം 100 ഭാഗ്യശാലികള്‍ക്ക് 100 സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ജൂണ്‍ മൂന്നിന് നടക്കുന്ന റാഫിള്‍ നറുക്കെടുപ്പ് പരമ്പര 252-ന് 20 മില്യണ്‍ ദിര്‍ഹം സമ്മാനിക്കും. ബിഗ് ടിക്കറ്റ് ലോട്ടറി ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈറ്റിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
കഴിഞ്ഞ ആഴ്ച മൂന്ന് ഇന്ത്യക്കാര്‍ക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയിരുന്നു. മൂന്ന് ഇന്ത്യക്കാര്‍ക്കും ഒരു ഫിലിപ്പൈന്‍ സ്വദേശിക്കും ഒരു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനം ഇന്ത്യക്കാരെ തേടിയെത്തുന്നതോടെ ബിഗ് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പേരും ഷെയറിട്ടാണ് ബിഗ് ടിക്കറ്റ് സ്വന്തമാക്കുന്നത്.












Click it and Unblock the Notifications