ഇന്ത്യക്കാരെ അങ്ങനൊന്നും ഭാഗ്യം കൈവിടില്ല; വീണ്ടും ബിഗ് ടിക്കറ്റിൽ വമ്പൻ നേട്ടം
പ്രവാസി ഇന്ത്യക്കാർക്ക് ഭാഗ്യത്തിന് ഒട്ടും കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് നമ്മൾ ഇടയ്ക്കിടെ കാണുന്ന ലോട്ടറി ഫലം. അന്നം തേടി വിദേശത്ത് പോയവരെ ഭാഗ്യ ദേവതയും കൈവിടാറില്ല. മലയാളികൾ ഉൾപ്പെടെ ഉള്ള പ്രവാസികൾക്ക് ബംബർ നേട്ടങ്ങൾ ലോട്ടറി നൽകയിട്ടുണ്ട്. ഇപ്പോൾ ബിഗ് ടിക്കറ്റ് ഏറ്റവും പുതിയ ആഴ്ച്ച നറുക്കെടുപ്പിൽ AED 100,000 വീതം മൂന്ന് പേർ നേടി.
അജ്മനിൽ 20 വർഷമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ സിംഗറാം ശിവാന്ദ്യനെ ആണ് ലോട്ടറി രക്ഷപ്പെടുത്തിയത്. വെയർഹൗസ് മാനേജറായാണ് ജോലി നോക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ നാല് വർഷമായി അഞ്ച് സുഹൃത്തുക്കൾക്കൊപ്പം പണം സ്വരുക്കൂട്ടിയാണ് ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നത്. ഇത്തവണ ഇദ്ദേഹത്തെ ഭാഗ്യം അനുഗ്രഹിച്ചു.

ഏഴ് വർഷമായി ഖത്തറിൽ താമസിക്കുന്ന രാഹുൽ ഗീത മേനോൻ ആണ് അടുത്ത ഭാഗ്യശാലി. രാഹുൽ സേഫ്റ്റി സൂപ്പർവൈസറായി ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ട് മാസമായി അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 20 പേർക്കൊപ്പമാണ് ഇത്തവണ ബിഗ് ടിക്കറ്റെടുത്തത്. വിജയിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ പണം എങ്ങനെ ചെലവാക്കും എന്നത് ആലോചിച്ചിട്ടില്ല എന്നും രാഹുൽ പറഞ്ഞു.
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നുള്ള ഷെനിസ് സ്വന്തം നാട്ടിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ആറ് മാസം മുൻപ് ദുബായിൽ സന്ദർശന വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദർശിക്കാം. ബിഗ് ടിക്കറ്റിൽ മുമ്പും പ്രവാസികൾക്ക് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് സമ്മാനം ലഭിക്കാറുണ്ട്. നേരത്തേയും ഇന്ത്യക്കാരന് 1 ലക്ഷം ദിർഹം സമ്മാനമടിച്ചിരുന്നു.
മാർച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ട് പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്ന് പേർക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവർക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാർച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. നേരിട്ട് ടിക്കറ്റ് എടുക്കാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകൾ സന്ദർശിക്കാം.


Click it and Unblock the Notifications