Get Updates
Get notified of breaking news, exclusive insights, and must-see stories!

10ാ മത് റിയല്‍റ്റി ഇന്ത്യാ എക്‌സ്‌പോ ദുബായില്‍ നടക്കും

ദുബായ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങിലുള്ള 160 ഓളം കമ്പനികളുടെ ആകര്‍ഷകമായ ഓഫറുകളുമായി റിയല്‍റ്റി ഇന്ത്യാ എക്‌സ്‌പോ ദുബായില്‍ നടക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്ന അല്‍ ബുസ്താന്‍ റൊട്ടാന ഹോട്ടലിലാണ് എക്‌സ്‌പോ അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്ള മികച്ച കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഏറ്റവും പുതിയ പദ്ധതികള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും.

പ്രവാസികള്‍ക്ക് പ്രതേക വായ്പാ പദ്ധതികളും ഒട്ടേറെ ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ ദുബായിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിനു പുറമെ അഹ്മദാബാദ്, ബാഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, പൂണെ എന്നിവിടങ്ങളിലുള്ള ആഡംബര വില്ലകള്‍, ഫല്‍റ്റുകള്‍ തുടങ്ങി വിവിധ പ്രോപ്പര്‍ട്ടികള്‍ ചെറിയ തുക നല്‍കി ബുക്ക് ചെയ്യുവാനുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

image-realtyindiaexpo2015pressmeet

ഭവന വായ്പാ നിരക്ക് കുറഞ്ഞത് സ്വന്തം ഭവനമെന്ന മോഹം കൊണ്ടു നടക്കുന്ന സാധാരണ ഇടത്തരം പ്രവാസികള്‍ക്ക് തവണ വ്യവസ്ഥയില്‍ വീട് സ്വന്തമാക്കാനുള്ള ഏറ്റവും നല്ല അവസരമായി കാണണമെന്ന് സ്‌കൈവുഡ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനുരാഗ് ഗുപ്ത അഭിപ്രായപ്പെട്ടു. മൈന്‍ഡ്‌സ്‌കേപ് മിഡിലീസ്റ്റ് സിഎംഡി എം.ഐ സേട്ട്,ധീരജ് കൊച്ചാര്‍ എക്‌സര്‍ബിയ ഡെവലപേഴ്‌സ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+