തെരഞ്ഞെടുപ്പ് ഫലം ഗള്‍ഫില്‍ കോണ്‍ഗ്രസ്സ് അനുകൂല സംഘടനകള്‍ വിജയാഘോഷം സംഘടിപ്പിച്ചു
ദുബായ്: ബീഹാറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഗള്‍ഫിലെ ബിജെപി ഒഴികെയുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ വിജയാഘോഷം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുളള താക്കീതാണ് ബീഹാര്‍ ഫലമെന്ന് യു.എ.ഇ. പ്രവാസി കോണ്‍ഗ്രസ്സ് നേതാവ് പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മതേതരത്വത്തിന്റെ നെഞ്ചില്‍ കത്തിവെക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ബി.ജെ.പി. സര്‍ക്കാറിന് മുന്നറിയിപ്പാണെന്നും മതേതര ഇന്ത്യയില്‍ വര്‍ഗീയ വാദികള്‍ക്ക് സ്ഥാനമില്ലെന്നും ബീഹാര്‍ ഫലം തെളിയിച്ചിരിക്കുകയാണെന്നും, കോണ്‍ഗ്രസ്സിന്റെ നിലപാട് ശരി വെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടപ്പം സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ സാധിച്ചുവെന്നും നിതീഷ് കുമാര്‍, ലാലു പ്രസാദ് എന്നിവര്‍ അടക്കമുളള മതേതര മുന്നണി നേതാക്കളെ അഭിനന്ദിക്കുന്നതായും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ചില സംഘടനകള്‍ പായസം വിതരണം ചെയ്തും ലഡു നല്‍കിയുമാണ് ആഘോഷം പങ്കുവെച്ചത്.












Click it and Unblock the Notifications