ദുബായ്: വാട്‌സ്ആപ്പില്‍ വധഭീഷണി, 11കാരന് സംഭവിച്ചത്, ഇങ്ങനെ
ദുബായ്: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ പ്രവാസി വനിത. 11കാരനായ മകന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വധഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി ഈ അമ്മ രംഗത്തെത്തുന്നത്.
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ദുബായിലെ സംഭവം പുറത്തറിയുന്നത് വനിതയുടെ ബ്ലോഗില്‍ നിന്നാണ്.

പ്രവാസി വനിത
ഇന്ത്യന്‍ പ്രവാസിയായ ഹര്‍ഷിക ദര്യനാനിയുടെ മകനാണ് വാട്‌സ്ആപ്പ് മെസേജ് വഴി വധഭീഷണി ലഭിച്ചത്. വാട്‌സ്ആപ്പില്‍ ലഭിച്ച സന്ദേശത്തെക്കുറിച്ചുള്ള ബ്ലോഗാണ് വിവരം പുറത്തറിയിക്കാന്‍ സഹായിച്ചത്.

വധഭീഷണി
അടുത്ത തവണ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കൊലപ്പെടുത്തുമെന്നാണ് തെരേസ ഫിഡാല്‍ഗോ എന്നയാളുടെ വാട്‌സ്ആപ്പ് മെസേജില്‍ ലഭിച്ച ഭീഷണി.

ഗൂഗിള്‍ സെര്‍ച്ച്
ഗൂഗിളില്‍ തെരേസ ഫിഡാല്‍ഗോയെ കണ്ടെത്തിയ 11കാരന്‍ ഭീഷണിയില്‍ വിശ്വസിക്കുന്നില്ലെന്നറിയിച്ചതോടെ കുട്ടിക്ക് കൂടുതല്‍ ഭീഷണി സന്ദേശങ്ങള്‍ അയക്കുകകായിരുന്നു.

തെരേസ ഫിഡാല്‍ഗോ
സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഭീഷണികളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന ഇവര്‍ അവിശ്വസനീയമായ പല ചിത്രങ്ങളും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കാറുണ്ട്.

തട്ടിപ്പിന്റ വഴി
അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ആത്മാവിന് അവളുടെ അനുഭവം പങ്കുവെയ്ക്കണം എന്നതുള്‍പ്പൈടയുള്ള വ്യാജ സംഭവങ്ങള്‍, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, ഇമെയില്‍ എന്നിവ വഴി പ്രചരിപ്പിക്കുന്നതാണ് തെരേസയുടെ ഹോബി.

വാട്‌സ്ആപ്
തന്റെ മകന്‍ വാട്‌സ്ആപ്പ് വഴി നേരിട്ട പ്രശ്‌നത്തെക്കുറിച്ച് ബ്ലോഗിലെഴുതിയതോടെയാണ് ദുബായിലെ മാധ്യമങ്ങളില്‍ പ്രശ്‌നം ചര്‍ച്ചയാവുന്നത്.

ഇന്റര്‍നെറ്റില്‍
കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നത് കൃത്യമായി നിരീക്ഷിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മക്കള്‍ക്ക് ചെറുപ്പത്തിലേ ഇന്റര്‍നെറ്റുമായി ഇടപഴകാനനുള്ള അവസരം നല്‍കുന്ന മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.

സുരക്ഷയ്ക്ക്
കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനിവാര്യമാണെങ്കില്‍ വ്യാജ പേരില്‍ അക്കൗണ്ട് നിര്‍മ്മിച്ച് നല്‍കാനാണ് ടെക് വിദഗ്ദര്‍ നല്‍കുന്ന നിര്‍ദ്ദേശം. അക്കൗണ്ടുമായി ബന്ധപ്പെട്ട് നല്‍കുന്ന വിവരങ്ങളിലും ഇക്കാര്യം ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് വിലക്ക്
അപരിചിതരുമായുള്ള ചാറ്റിംഗ്, വിവരങ്ങള്‍ പങ്കുവെയ്ക്കല്‍, ഫോട്ടോകള്‍ ഷെയര്‍ ചെയ്യല്‍ എന്നിവയില്‍ നിന്ന് കുട്ടികളെ കര്‍ശനമായി വിലക്കണം.

വിപിഎന്‍ കണക്ഷന്‍
സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനായി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുക. ഫോണിലേക്കും ഫോണില്‍ നിന്നുമുള്ള വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ഇത് സഹായിക്കും.













Click it and Unblock the Notifications