കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കെ.എം.സി.സി രക്തദാന പ്രചരണ വാരം ആഗസ്റ്റ് ഏഴു മുതല്‍

Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ ഇന്ത്യന്‍ എംബസിക്ക് വേണ്ടി ഡോ:ടി. ടിജു രൂപകല്‍പ്പനയും നേതൃത്വവും കൊടുക്കുന്ന www.bloodoners.ae എന്ന രക്ത ദാദാക്കളുടെ വിപുലമായ പോര്‍ട്ടലുമായി സഹകരിച്ച് കൊണ്ട് ആയിരം പേരെ രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന വിപുലമായ കാമ്പയിന്‍ ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് രക്ത ദാന വാരാചരണമായി കൊണ്ടാടും.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് ഏഴു മുതല്‍ പതിനഞ്ചു വരെ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ കൌണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. യു.എ.ഇയിലെ സ്വദേശികളും വിദേശികളും അടക്കം എല്ലാ പൗരന്മാര്‍ക്കും രക്തം ലഭ്യമാവേണ്ട അവസരത്തില്‍ ഈ പോര്‍ട്ടലിലൂടെ രക്ത ദാദാക്കളെ കണ്ടെത്താന്‍ സാധിക്കും.

lovebloodbags

കോണ്‍സുല്‍ ഡോ:ടിജു ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. യു.എ.ഇ യിലെ പ്രമുഖ വെക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആക്റ്റിംഗ് ജന:സെക്രട്ടറി ആര്‍.ശുക്കൂര്‍ എന്നിവര്‍ അറിയിച്ചു. ബന്ധപെടെണ്ട നമ്പര്‍ 04 2727773

English summary
Blood donation camp conducted by Dubai KMCC from August 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X