യുഎഇയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചത് ഒമാനില്‍ നിന്ന്
റാസല്‍ഖൈമ: ഷാര്‍ജയുടെ കിഴക്കു ഭാഗത്ത് ഖോര്‍ഫക്കാന് സമീപം വാദി ഷെയ്‌സിലുണ്ടായ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ആല്‍ബര്‍ട്ട് ജോയിയുടെ മൃതദേഹം കണ്ടെത്തിയത് അയല്‍ രാജ്യമായ ഒമാനില്‍ നിന്ന്. ഷാര്‍ജ, ദുബയ് പോലിസ് സേനയും അബൂദബി പോലിസിലെ വ്യോമവിഭാഗവും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആറു ദിവസത്തിനുശേഷം റോയല്‍ ഒമാന്‍ പോലീസിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘമാണ് മൃതദേഹം ഒമാനിലെ അണക്കെട്ടില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11.30 ന് ഒമാനിലെ മദ്ഹ അണക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് മദ്ഹ ഡാം.
തുടങ്ങിയതും തീര്‍ത്തും മലയാളി... ചെന്നൈ മച്ചാന്‍സ് ഡാ, മൂന്നടിച്ച് ചെന്നൈയുടെ തിരിച്ചുവരവ്
കഴിഞ്ഞ 16നാണു ആല്‍ബര്‍ട്ടും സംഘവും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടത്. കൂട്ടുകാരുമൊത്ത് വാഹനത്തില്‍ ഖോര്‍ഫക്കാനു സമീപം വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു. പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ഒഴുക്ക് ശക്തമായതോടെ കൂടെയുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളും കാറില്‍ നിന്നും ചാടി രക്ഷപ്പെട്ടെങ്കിലും കാര്‍ ഉപേക്ഷിച്ചു രക്ഷപെടാന്‍ ആല്‍ബര്‍ട്ട് വിസമ്മതിനെ തുടര്‍ന്ന് വാഹനം ഉള്‍പ്പെടെ ഒഴുകിപ്പോവുകയായിരുന്നു.

രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് 18കാരനായ ആല്‍ബര്‍ട്ട് ജോയിയുടെ കുടുംബം ഏറെക്കാലമായി റാസല്‍ ഖൈമയിലാണ് താമസം. ആല്‍ബര്‍ട്ടിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം യു.എ.ഇയില്‍ നിന്നായിരുന്നു. ജോയ്-വല്‍സമ്മ ദമ്പതികളുടെ മകനായ ആല്‍ബര്‍ട്ടിന് ഒരു അനുജത്തിയുണ്ട്.
യു.എ.ഇ, ഒമാന്‍ പോലിസിലെ 75 അംഗ സംഘം ആറു ദിവസത്തിലേറെ ഇടതടവില്ലാതെയാണ് ആല്‍ബര്‍ട്ടിനായി തെരച്ചില്‍ നടത്തിയതെന്ന് ഖോര്‍ഫകാന്‍ പോലിസ് ഡയരക്ടര്‍ ലഫ്. കേണല്‍ വലീദ് അല്‍ യമഹി പറഞ്ഞു.












Click it and Unblock the Notifications