ചോരക്കുഞ്ഞിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍; ഷാര്‍ജ പോലിസ് കേസെടുത്തു
ചോരക്കുഞ്ഞിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍; ഷാര്‍ജ പോലിസ് കേസെടുത്തു
ഷാര്‍ജ: മുനിസിപ്പാലിറ്റിക്കു വേണ്ടി മാലിന്യങ്ങള്‍ ശേഖരിക്കുകയായിരുന്ന ക്ലീനിംഗ് തൊഴിലാളി വലിയ വെയിസ്റ്റ് വീപ്പയില്‍ കണ്ടത് ചോരക്കുഞ്ഞിന്റെ മൃതദേഹം. ഷാര്‍ജയിലെ അല്‍ സജ്ജ പ്രദേശത്താണ് കരളലിയിപ്പിക്കുന്ന സംഭവം. രണ്ടുദിവസം മാത്രം പ്രായമായ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന സ്ഥിതിയിലായിരുന്നു.
മാലിന്യ സംസ്ക്കരണ കമ്പനിയായ ബിയ്യയ്ക്ക് വേണ്ടി ജോലിചെയ്യുന്ന തൊഴിലാളി ഉടന്‍ തന്നെ വിവരം പോലിസിനെ അറിയിച്ചു. പോലിസും ഫോറന്‍സിക് വിദഗ്ധരും ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ പ്രസവിച്ച ഉടന്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ബോധ്യമായി. പെണ്ഞ്ഞിന്റെ തലയോട്ടില്‍ കാര്യമായ പരിക്കുകളുമുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചും കുഞ്ഞിന്റെ തല ഉറപ്പുള്ള എന്തിലെങ്കിലും ഇടിച്ചുമാണ് കൊന്നതെന്നും പോലിസ് കരുതുന്നു.

കുഞ്ഞിനെ കൊന്ന ശേഷമാണ് ആരും കാണാതെ വെയ്സ്റ്റ് ബിന്നില്‍ കൊണ്ടിട്ടതെന്നാണ് പോലിസ് കരുതുന്നത്. അവിഹിത ബന്ധത്തില്‍ ഗര്‍ഭം ധരിച്ചതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ കുഞ്ഞിനെ കൊന്നതാവാന്‍ സാധ്യത ഏറെയാണെന്ന് പോലിസ് പറഞ്ഞു. യു.എ.ഇയില്‍ വിവാഹ പൂര്‍വ ബന്ധം നിയമവിരുദ്ധമായതിനാല്‍ പോലിസ് നടപടിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് കുട്ടിയെ കൊന്നതാവാന്‍ സാധ്യതയുണ്ട്.
കുട്ടിയുടെ ശരീരത്തില്‍ പതിച്ച വിരലടയാളങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇവ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരേ മനപ്പൂര്‍വമുള്ള കൊലപാതകത്തിനും അവിഹിതമായ ലൈംഗികബന്ധത്തിനും കേസെടുക്കുമെന്നും പോലിസ് പറഞ്ഞു. ഫിലിപ്പിനോകളിലാണ് ഇത്തരം വിവാഹപൂര്‍വ ബന്ധങ്ങള്‍ കൂടുതല്‍. അതുകൊണ്ടുതന്നെ ഫിനിപ്പിനോകളുടെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് പ്രധാനമായും അന്വേഷിക്കുന്നത്. മറ്റു സാധ്യതകളും പോലിസ് പരിശോധിക്കുന്നുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications