പ്രതിഫലം വാങ്ങാതെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെന്ന് ബോളിവുഡ് നടന്‍
ദുബായ്: ഇന്ത്യന്‍ സിനിമയില്‍ മികച്ച തിരക്കഥകള്‍ ഉണ്ടാവുന്നത് മലയാള സിനിമയിലാണെന്നും മലയാള സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നതായും ബോളിവുഡ് താരം സോനു സൂദ് വ്യക്തമാക്കി. ദുബായില്‍ പ്രിയ സുഹൃത്തിന്റെ ബിരിയാണി വാല റെസ്‌റ്റോറന്റ് ഉദ്ഘാടനത്തിനെത്തിയ താരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മനസ്സ് തുറന്നത്.

മറുഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്
മലയാളത്തില്‍ നിരവധി താരങ്ങള്‍ സുഹൃത്തുക്കളാണെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലുമായും നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് താരങ്ങള്‍ മറുഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ചലചിത്ര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും, സിനിമാ ആസ്വാദകര്‍ക്ക് അത്തരം സിനിമകളോട് കൂടുതല്‍ താല്‍പര്യം കാണുന്നതാണ് സ്വന്തം അനുഭവത്തില്‍ നിന്നും മനസ്സിലായതെന്നും സോനു സൂദ് തുറന്നടിച്ചു. മലയാളത്തിലെ മികച്ച താരം ഇന്ന് ഹിന്ദി സിനിമയില്‍ സുപരിചിതനാണ് അതില്‍ താനും ഏറെ സന്തുഷ്ടനാണെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് സിനിമാ അഭിനയത്തോടുള്ള ചോദ്യത്തിന് മറുപടി നല്‍കി.

മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം
മലയാളത്തില്‍ അഭിനയിക്കണമെന്നത് ഏറെ കാലത്തെ ആഗ്രഹമാണ്, നല്ല തിരക്കഥയുമായ് സംവിധായകനോ നിര്‍മ്മാതാവോ ബന്ധപ്പെട്ടാല്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോളിവുഡില്‍ ഏറെ സുപരിചിതമാണ് ബിരിയാണി വാല ടീമിന്റെ ബിരിയാണി. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും യുഎഇ യില്‍ ഷൂട്ടിംങ് നടക്കുമ്പോള്‍ ബിരിയാണി വാലയുടെ അഭാവം പല ബോളിവുഡ് താരങ്ങളും പങ്ക് വെച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ റെസ്റ്റോറന്റ് ശാഖ ദുബായില്‍ തുടങ്ങാനുള്ള സുഹ്യത്തിന്റെ താല്‍പര്യത്തില്‍ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായില്‍ പുതിയ റസ്റ്റോറന്റ്
ദുബായ് അല്‍നഹ്ദ രണ്ടില്‍ മായ് ടവറിന് എതിര്‍വശത്തായാണ് ബിരിയാണി വാല റെസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ താമസിയാതെ യുഎഇ യിലെ വിവിധ എമിറേറ്റുകളിലായ് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിരിയാണി വാല ഉടമ വ്യക്തമാക്കി. 2009 ല്‍ മികച്ച വില്ലനുള്ള ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡ് സോനുവിനായിരുന്നു. രോഹിതി ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയാണ് സോനുവിന്റെ ഉടന്‍ റിലീസാകുന്ന ചിത്രം.












Click it and Unblock the Notifications