കോസ്മോസ് ദുബായ് ശാഖ ലോഗോ ലോഞ്ചിംങ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് നിര്‍വ്വഹിച്ചു
ദുബായ്: പ്രമുഖ സ്പോര്‍ട്സ് ഗുഡ്സ് ആന്റ് അപ്പാരല്‍സ് പൈപ്പര്മാര്ക്കറ്റ് ശൃംഖലയായ കോസ്മോസ് സ്പോര്‍ട്സിന്റെ ദുബായ് ഔട്ട്ലെറ്റ് ലോഗോ ലോഞ്ചിംഗ് ബോളിവുഡ് താരം സൈഫ് അലി ഖാന് നിര്‍വ്വഹിച്ചു. ദുബായ് ഓബോറോയ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ദുബായ് ഔട്ട്ലൈറ്റിന്റെ ലോഗോ പ്രകാശനം ചെയ്തത്. കോസ്മോസ് സ്പോര്‍ട്സ് കോ ചെയര്മാന് എ.കെ ഫൈസലിന്റെ സാന്നിധ്യത്തിലാണ് ലോഗോ ലോഞ്ചിംങ് സൈഫ് അലി ഖാന് നിര്‍വ്വഹിച്ചത്. യുഎഇയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന കോസ്മോസ് സ്പോര്‍ട്സിന് ചടങ്ങില്‍ സൈഫ് അലി ഖാന് പ്രത്യേക ആശംസ അറിയിച്ചു. വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ കുറഞ്ഞകാലം കൊണ്ട് സ്പോര്‍ട്സ് ഗുഡ്സ് വിപണനരംഗത്ത് മുന്നേറാന്‍ സാധിച്ച കോസ്മോസ് സ്പോര്‍ട്സ് മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഗോള നഗരമായ ദുബായിൽ ആദ്യ ഔട്ട്ലെറ്റ് തുറക്കുന്നത്. ഇതിലൂടെ ജിസിസി വിപണിയില്‍ കൂടുതല്‍ ഔട്ട്ലെറ്റുകളിലൂടെ പ്രവര്‍ത്തനം വ്യാപിക്കുവാനും കോസ്മോസ് സ്പോര്‍ട്സ് ലക്ഷ്യമിടുന്നു. ദുബായ് കരാമയിലാണ് ആദ്യ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

സോപോര്ട്സിന് ഏറെ പ്രാധാന്യം നല്കുന്ന ദുബായിയിൽ തന്നെ ആദ്യ ജിസിസി ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കോസ്മോസ് സ്പോര്‍ട്സ് കോ ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് കോര്‍പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.കെ ഫൈസല്‍ പറഞ്ഞു. 150 ലേറെ രാജ്യങ്ങളിലെ പൗരന്മാര് അധിവസിക്കുന്ന ദുബായിയിൽ സ്പോര്‍ട്സ് വിപണിക്കുളള അനന്ത സാധ്യതകളും തിരിച്ചറിഞ്ഞുകൊണ്ടുളള അന്താരാഷ്ട്ര നിലവാരമുളള സ്പോര്‍ട്സ് ഗുഡ്സ് ഔട്ട്ലെറ്റായിരിക്കും ദുബായിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാമ പോസ്റ്റ് ഓഫിസിനു സമീപമുളള കോസ്മോസ് ഔട്ട്ലെറ്റ് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications