Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൂട്‌ബോളും സംഗീതവുമായി ബോളിവുഡ് താരങ്ങള്‍ ദുബായിലെത്തുന്നു

ദുബായ്: സല്‍മാന്‍ഖാന്റെ സഹോദരന്‍ സുഹൈല്‍ഖാന്റെ ആസൂത്രണത്തില്‍ മെയ് 19 നാണ് ബോളിവുഡ് താരങ്ങളെ അണിനിരത്തി ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സുഹൈല്‍ഖാന്‍ ടീം ക്യാപ്റ്റനായി എത്തുന്ന ബോളിവുഡ് സൂപ്പര്‍ സ്‌ട്രൈക്കേഴ്‌സ് ടീമില്‍ സല്‍മാന്‍ഖാന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ കളത്തിലിറങ്ങുമെന്ന് സംഘാടകര്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 19ന് അല്‍വാസല്‍ സ്‌റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ അറങ്ങേറുക. ഇമാറാത്തികളുടെ ടീമിനെയായിരിക്കും ബോളിവുഡ് താരങ്ങള്‍ മത്സരത്തില്‍ എതിരിടുക. 90 മിനിറ്റോളം ദൈര്‍ഘ്യമുള്ള മത്സരത്തിനു പുറമെ കാണികള്‍ക്ക് സംഗീത ലഹരി പകര്‍ന്ന് താരങ്ങള്‍ അണിനിരക്കുന്ന സംഗീതനിശയും അരങ്ങേറും. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തില്‍ ദുബായ് ഡാഷേര്‍സ് എന്ന പേരിലായിരിക്കും ദുബായ് ടീം കളത്തിലിറങ്ങുക.

football

ദുബായിലെ മെഹര്‍ മിറാക്കിള്‍സാണ് എന്റര്‍ടെയ്‌മെന്റ് ആന്റ് ഫുട്‌ബോള്‍ വിത്ത് ബോളിവുഡ് എന്ന പേരില്‍ പരിപാടി അവതരിപ്പിക്കുന്നത്. സുഷാന്ത് സിങ് രാജ്പുത്, ബോബിഡിയോള്‍, വിദ്യുത് ജംവാല്‍, സൂരജ് പഞ്ചോളി, ഓംകാര്‍ കപൂര്‍,അഫ്താബ് തുടങ്ങി നിരവധി താരങ്ങളാണ് മത്സരത്തിനായി ദുബായിലെത്തുന്നത്.

football1

സംഗീതത്തിനൊപ്പം മത്സരം എന്ന രീതിയില്‍ കാണികള്‍ക്ക് ഏറെ സന്തോഷകരമായ ഇവന്റായിരിക്കും ഇതെന്ന് സംഘാടകര്‍ അറിയിച്ചു. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കള്‍ച്ചറല്‍ ആക്റ്റിവിറ്റി മാനേജര്‍ ആദില്‍ യൂസഫ് അല്‍ ബന്നായ്, അര്‍വിന്ദ് രാജുപുത്, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+