കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയജീവിതം തകര്‍ന്നപ്പോള്‍ അമേരിയ്ക്കയെ വിറപ്പിച്ച 'ബോംബ്ഷെല്‍ ബണ്ടിറ്റായ' ഇന്ത്യന്‍ വംശജയുടെ കഥ

  • By Meera Balan
Google Oneindia Malayalam News

സെന്റ് ജോര്‍ജ്ജ്: വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് രക്ഷനേടാന്‍ കാമുകനൊപ്പം സാഹസികമായ ഒളിച്ചോട്ടം. പ്രണയ ഭരിതമായ ദാമ്പത്യം. നഴ്‌സായി ജോലി. ഒടുവില്‍ അമേരിയ്ക്കയിലെ വന്‍കിട ബാങ്കുകള്‍ക്ക് പേടി സ്വപ്‌നമായി മാറിയ 'ബോംബ്ഷെല്‍ ബണ്ടിറ്റ് 'എന്ന കവര്‍ച്ചക്കാരിയായി. സന്ദീപ് കൗര്‍ (24) എന്ന ഇന്ത്യന്‍ വംശജയാണ് അമേരിയ്ക്കന്‍ പൊലീസിനെ ഏറെ വലച്ച കവര്‍ച്ചക്കാരിയായത്. കൗറിന്റെ കാറോട്ടത്തിന് മുന്നില്‍ പൊലീസ് വട്ടം ചുറ്റികയായിരുന്നു.നാലോളം ബാങ്ക് കവര്‍ച്ചകളാണ് കാലിഫോര്‍ണിയക്കാരിയായ ഈ നഴ്‌സ് നടത്തിയത്

2014 ലാണ് കാലിഫോര്‍ണിയയിലെ പല ബാങ്കുകളിലും ബോംബ് ഭീഷണി മുഴക്കി കൗര്‍ വന്‍ തുകകകള്‍ തട്ടിയെടുത്തത്. ബോംബ് ഭീഷണി മുഴക്കുന്നതിനാലാണ് ഇവരെ ബോബംഷെല്‍ ബണ്ടിറ്റ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നത്. ബാങ്ക് കവര്‍ച്ചകള്‍ക്കൊടുവില്‍ 2014 ല്‍ തന്നെ ഇവര്‍ പിടിയിലായിരുന്നു. ജനവരിയില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഒടുവിലിപ്പോള്‍ 66മാസത്തെ തടവും ശിക്ഷയായി ലഭിച്ചിരിയ്ക്കുന്നു.

Sandeep Kaur

നാല് ബാങ്കുകളില്‍ കവര്‍ച്ച നടത്തിയതിനാല്‍ തന്നെ 20 വര്‍ഷത്തോളം ഇവര്‍ക്ക് തടവ് ശിക്ഷ ലഭിയ്ക്കാമായിരുന്നു. എന്നാല്‍ ജയിലില്‍ കഴിയവേ കവര്‍ന്നെടുത്ത് പണം മുഴുവന്‍ ഇവര്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. പ്രണയജീവിതം തകര്‍ന്നതോടെയാണ് കൗറിന്റെ ജീവിതം വഴിതെറ്റിയതെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു, വീട്ടുകാര്‍ നിശ്ചിയിച്ചുറപ്പിച്ച വിവാഹത്തിന് വഴങ്ങാതെ ഒളിച്ചോടി കാമുകനൊപ്പം ജീവിയ്ക്കുകയായിരുന്നു കൗര്‍. എന്നാല്‍ ഈ ബന്ധം അധികം നീണ്ട് നിന്നില്ല. ബോംബ് ഭീഷണി മുഴക്കുമെങ്കിലും കവര്‍ച്ചയ്ക്ക് വേണ്ടി അവര്‍ ആയുധങ്ങള്‍ ഒന്നും തന്നെ ഉപയോഗിയ്ക്കാറില്ലത്രേ.

English summary
Sandeep Kaur, 24, of Union City, California, admitted at a hearing in January that she is the woman the FBI dubbed "The Bombshell Bandit" after a 2-month string of robberies last year in which a well-dressed woman approached bank tellers and threatened to detonate a bomb if they didn't hand over cash from their registers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X