ബര്‍ഷ ലുലുവില്‍ പുസ്തകമേള തുടങ്ങി
ദുബായ് : യുഎഇ വായനോത്സവത്തിന്റെ ഭാഗമായി ബര്‍ഷ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പുസ്തകോത്സവം തുടങ്ങി. ദുബായ് താമസകുടിയേറ്റ വകുപ്പ് മാധ്യമ വിഭാഗം മേധാവി ക്യാപ്റ്റന്‍ ഖലീല്‍ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജയിംസ്, ഡി സി ബുക്‌സ് മാനേജര്‍ ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാപ്റ്റന്‍ ഖലീല്‍ ഇബ്‌റാഹീമിന് കെ എം അബ്ബാസ് പുസ്തക ഉപഹാരം നല്‍കി.

ഡി സി ബുക്‌സുമായി സഹകരിച്ചാണ് പുസ്തകമേള. 10,000ത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനുംവില്‍പനക്കുമുണ്ട്. മെയ് 14 വരെ നീണ്ടുനില്‍ക്കും. ശനി വൈകീട്ട് ഏഴിന് യു എ ഇയിലെ മലയാളി എഴുത്തുകാരുടെ കൂട്ടായ്മ നടക്കും. മെയ് 12ന് നടി ശില്‍പ ഷെട്ടിയുടെ പുസ്തകം പ്രകാശനം ചെയ്യും.












Click it and Unblock the Notifications