യുഎഇ യിലെ ഇരു ഇസ്ലാഹി സെന്ററുകളും ഒരറ്റ സംഘടനയായി നിലവില്‍ വന്നു
ദുബായ്: യു.എ.ഇ യില്‍ ഇരു വിഭാഗങ്ങളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാഹി സെന്ററുകള്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എന്ന പേരില്‍ ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ദുബായ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് ചേര്‍ന്ന സംയുക്ത കൗണ്‍സില്‍ യോഗം പുതിയ പ്രവര്‍ത്തക സമിതിക്കും കൗണ്‍സിലിനും രൂപം നല്‍കി.

അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എ.പി അബ്ദുസ്സമദ് സാബില്‍ (പ്രസിഡണ്ട് ), പി.എ ഹുസൈന്‍, ഫുജൈറ (ജനറല്‍ സെക്രട്ടരി), വി.കെ സകരിയ, ദുബായ് (ട്രഷറര്‍), കെ.എ ജാഫര്‍ സാദിഖ്, അജ്മാന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുല്‍ വാഹിദ് മയ്യേരി.

അബ്ദുറഹ്മാന്‍ ചീക്കുന്ന്, വി.പി അഹമദ് കുട്ടി മദനി (വൈസ് പ്രസിഡണ്ടുമാര്‍) അബ്ദുറഹ്മാന്‍ പറവന്നൂര്‍, സി സെയ്ദുട്ടി, സി.എച്ച് ശഹീന്‍ അലി, പി.എ അബ്ദുല്‍ നസീര്‍ ചെന്ത്രാപ്പിന്നി, എന്‍.കെ ഫൈസല്‍, എം ജാബിര്‍, സി.കെ അബ്ദുനാസര്‍ വയനാട് (സെക്രട്ടറിമാര്‍ ) ഹാറൂന്‍ കക്കാട്, ശറഫുദ്ദീന്‍ മദനി.

പി.കെ മുജീബുറഹ്മാന്‍, എം.ടി ഇബ്രാഹിം കുട്ടി, ഫൈസല്‍ മയ്യേരി, പി.കെ താജൂദ്ദീന്‍, അശ്‌റഫ് മത്തത്ത്, മൂഹമ്മദലി പാറക്കടവ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കൂടാതെ എല്ലാ ശാഖാ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും എക്‌സിക്യൂട്ടീവില്‍ അംഗങ്ങളായിരിക്കും. യു.എ.ഇ.യിലെ എല്ലാ എമിറേറ്റ്‌സുകളിലും ശാഖ കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ചു പ്രവര്‍ത്തന രംഗത്ത് സജീവമാകുവാനും വിപുലമായ ഒരു ഐക്യ സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.

എ.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. സി ടി ബഷീര്‍ സ്വാഗതവും കെ.എ ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു. ഹുസൈന്‍ കക്കാട്, പി.എ ഹുസൈന്‍ സാഹിബ്, അബ്ദുല്‍ വാഹിദ് മയ്യേരി, വി.പി അഹമദ് കുട്ടി മദനി, അബ്ദുറഹിമാന്‍ പറവന്നൂര്‍, അബൂബക്കര്‍ സ്വലാഹി, മുജീബുറഹ്മാന്‍ പി കെ, വി.കെ. സകരിയ്യ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications