യുഎഇയില്‍ കുടിവെള്ളത്തിന് വില വര്‍ദ്ധിച്ചേക്കും
യുഎഇ: യുഎഇയില്‍ കുപ്പിവെള്ളത്തിന് 20 ശതമാനം വില വര്‍ദ്ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അറബി പത്രമായ അല്‍ ഖലീജിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വില വര്‍ദ്ധനവിനായുള്ള ശുപാര്‍ശ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അംഗീകരിച്ചതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് വില വര്‍ദ്ധനവിനായുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്.
വില വര്‍ദ്ധന നടപ്പാക്കിയില്ലെങ്കില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയുട്ടുണ്ട്. വിതരണക്കാരുടെ ആവശ്യം നിരസിക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍ക്കപ്പെടുന്ന കുപ്പി വെള്ളത്തിന്റെ വില ഉള്‍പ്പെടെ വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകളുമായി നിലനില്‍ക്കുന്ന ദീര്‍ഘകാല ജലവിതരണ കരാറുകളില്‍ മാറ്റമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെട്ടെന്ന് വില വര്‍ദ്ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് കണ്‍സ്യൂമര്‍ വകുപ്പ് മേധാവി ഡോ.ഹാഷിം അല്‍ നുഅയ്മി പറഞ്ഞു. ബോട്ടിലുകളില്‍ വില അച്ചടിക്കേണ്ടതുകൊണ്ട് നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ മാത്രമേ പുതിയ വിലയില്‍ വെള്ളം വിപണിയിലെത്തുക.












Click it and Unblock the Notifications