ദുബായ്: നഴ്സറി അപകടം; കോമയിലായ രണ്ടുവയസ്സുകാരന് മരിച്ചു
ദുബായ്: നഴ്സറിയില്‍ നിന്ന് സ്വിമ്മിംഗ് പൂളിലേക്ക് വീണ് കോമയിലായ രണ്ടുവയസ്സുകാരന് മരിച്ചു. ദുബായിലെ ആശുപത്രിയില്‍ തുടര്‍ച്ചയായ 27 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
കഴിഞ്ഞ മെയ് 19നായിരുന്നു ദുബായിലെ സ്ത്വ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നഴ്സറിക്ക് സമീപമുള്ള സ്വിമ്മിംഗ് പൂളില്‍ നിന്ന് സയീദ് റസ എന്ന രണ്ട് വയസ്സുകാരന്റെ ചേതനയറ്റ ശരീരം കണ്ടെത്തുന്നത്. തുടര്‍ന്ന് മൂന്നാഴ്ചക്ക് ശേഷം സയീദിന്റെ ജീവിതവുമായുള്ള പോരാട്ടം അവസാനിക്കുകയായിരുന്നു. പാക്കിസ്താനില്‍ നിന്നുള്ള റസയുടെ കുടുംബം മൃതദേഹവുമായി ഉടന്‍ ദുബായ് വിടാനുള്ള തയ്യാറെടുപ്പിലാണ്. തുടര്‍ന്ന് ദുബായില്‍ തിരിച്ചെത്തിയ ശേഷം സ്കൂള്‍ മാനേജ്മെന്റിനെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് റസയുടെ പിതാവ് ജഫ്രി വ്യക്തമാക്കി. ആശുപത്രിയിലെത്തിക്കുന്നതിന് 45 മിനിറ്റ് മുമ്പ് ഹൃദയസ്തംഭനം സംഭവിച്ചുവെന്നാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.

കുട്ടിയെ സ്വിമ്മിംഗ് പൂളില്‍ കണ്ടെത്തിയ ദിവസം രാവിത്തെ പ്ലേ ടൈം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്ന വിവരമാണ് സ്കൂള്‍ അധികൃതര്‍ ആരോപിക്കുന്നത്. എന്നാല്‍ കുഞ്ഞിന് സംഭവിച്ച അപടകടം സംശയാസ്പദമാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്കുന്ന വിവരം. പ്ലേ ഏരിയയില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തുള്ള പൂളിനടുത്തേക്ക് കുട്ടി തനിച്ച് എങ്ങനെയാണ് എത്തിയതെന്ന് സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തിന് കുറച്ചു ദിവസം മുമ്പാണ് റസയ്ക്ക് നഴ്സറിയില്‍ പ്രവേശനം ലഭിക്കുന്നത്. അപടകം സംഭവിക്കുന്നതിന് മുമ്പ് തന്റെ കുഞ്ഞിന്റെ മുഖത്ത് ഒരു പാട് കണ്ടിരുന്നതായി പിതാവ് സ്കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തോടെ നഴ്സറി അടച്ചുപൂട്ടുകയും ചെയ്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications