മുടി വളര്‍ത്തിയ പയ്യന്‍മ്മാരെ പെണ്‍പിള്ളേര്‍ക്ക് വേണ്ട, വിവാഹ വേദിയില്‍ വെച്ച് വധു ഗുഡ് ബൈ പറഞ്ഞു
സൗദി: വിവാഹമോചനത്തിന് മുടിയുടെ നീളം കാരണമാകുന്നത് ഇത് ആദ്യമായാകും. മുടിയില്ലാത്തത് കൊണ്ട് വരനെ വേണ്ടെന്ന് വെച്ച കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മുടി നീളം കൂടി പോയതാണ് വിവാഹം മുടങ്ങുന്നതിന് കാരണമായത്.
വിവാഹത്തിന് മുമ്പ് മകളുടെ ഭാവി വരന്റെ ഫോട്ടോ കണ്ട അമ്മ മുടി മുറിക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിന് തൊട്ടുമുന്‍പായി മുടി മുറിക്കാം എന്ന് വാക്ക് നല്‍കിയ വരന്‍ വിവാഹ വേദിയില്‍ എത്തുന്നത് വരെ മുടി മുറിച്ചില്ല.

മുടിയെ ചൊല്ലി സംഘര്‍ഷഭരിതമായ വിവാഹവേദിയില്‍ വെച്ച് തന്നെ വേണോ അതോ മുടി വളര്‍ത്തിയ വരനെ വേണോ എന്ന് പെണ്‍കുട്ടിയുടെ അമ്മ ചോദിച്ചു. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ അമ്മയെ മതി വിവാഹം വേണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.
തന്റെ തീരുമാനത്തെയും ഇഷ്ടങ്ങളെയും ആര്‍ക്കു വേണ്ടിയും മാറ്റുന്നതിന് തയ്യാറല്ലെന്നും പരസ്പര സമ്മതത്തോടെ പിരിയാന്‍ തയ്യാറാണെന്നും വരന്‍ അറിയിച്ചു.












Click it and Unblock the Notifications