ജോര്‍ദാന്‍: വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ പുറപ്പെട്ടു; വിധി പെണ്‍കുട്ടിയുടെ ജീവന്‍ കവര്‍ന്നു
അമ്മാന്‍: വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ പുറപ്പെട്ട പെണ്‍കുട്ടി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടക്കാനിരുന്ന വിവാഹത്തിന് വസ്ത്രങ്ങള്‍ വാങ്ങുന്നതിന് വീട്ടുക്കാര്‍ക്കൊപ്പം പുറപ്പെട്ട പെണ്‍കുട്ടിയാണ് അപകടത്തില്‍ മരിച്ചത്.
വാഹത്തില്‍ മറ്റ് ബന്ധുക്കള്‍ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി മാത്രമാണ് കൊല്ലപ്പെട്ടത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ സിറ്റി സെന്ററിലേക്കുള്ള യാത്രക്കിടയിലാണ് അപകടം നടന്നത്.

അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ പെണ്‍കുട്ടി മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ്് ബന്ധുക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വിവാഹ ആഘോഷത്തിനായി കാത്തിരുന്ന വീട് നിമിഷ നേരം കൊണ്ടാണ് മരണ വീടായി മാറിയത്.












Click it and Unblock the Notifications