കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് കാമ്പസ്‌ അജ്മാനില്‍ ആരംഭിച്ചു

Google Oneindia Malayalam News

അജ്മാന്‍: ബ്രിട്ടനിലെ പ്രസിദ്ധമായ ബക്കിംഗ്ഹാം ഷെയര്‍ ന്യുയൂനിവേഴ്‌സിറ്റിയുടെ മേല്‍നോട്ടത്തില്‍ നിരവധി ബിസ്‌നസ് മേനേജ്‌മെന്റ് കോഴ്‌സുകളുമായി ക്രോം വെല്‍ യു.കെ ബ്രിട്ടീഷ് ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ അതേ നിലവാരത്തിലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ക്യാമ്പസ്ലൈഫും ലഭിക്കുന്നതോടൊപ്പം യു.കെയില്‍ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുവാനും കഴിയുമെന്ന് യൂണിവേഴ്‌സിറ്റിയുടെ യു എ ഇ ക്യാമ്പസ് ചുമതല വഹിക്കുന്ന ഗ്രെറ്റ പാക് കര്‍ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

britishcampus

യുകെയില്‍ നല്‍കി വരുന്ന 92% പ്ലെയ്‌സ്‌മെന്റ് സംവിധാനത്തിലൂടെ യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതാണ്. പഠിക്കുന്നതോടൊപ്പം പൊതു സംരംഭങ്ങള്‍ തുടങ്ങാന്‍ 50,000 ദിര്‍ഹം ക്യാഷ് അവാര്‍ഡും 25% സ്‌കോളര്‍ഷിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും അധിക്രതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിവര്‍ഷം ശരാശരി 15,000 ദിര്‍ഹമാണ് ഫീസായി ഈടാക്കുക.

സായാഹ്ന കോഴ്‌സുകള്‍ അടക്കം ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് ക്യാമ്പസില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ക്രോം വെല്‍ യു.കെ സി.ഇ.ഒ. നിസാര്‍മുഹമ്മദ് വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനമായ പിഴേസന്റെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ മാര്‍ക്ആന്‍ഡ്രൂസ്, ക്രോം വെല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നുസ്രത്ത് തസ്‌നീം തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
British Campus started at Ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X