ബ്രിട്ടീഷ് ദമ്പതികളുടെ കുപ്പി സന്ദേശം ചെന്നെത്തിയത് ഗാസയില്‍; വികാരാധീനനായി മീന്‍പിടിത്തക്കാരന്‍
ബ്രിട്ടീഷ് ദമ്പതികളുടെ കുപ്പി സന്ദേശം ചെന്നെത്തിയത് ഗാസയില്‍
ഗാസ: ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായി വിശേഷിപ്പിക്കപ്പെടുന്ന ഗാസ തീരത്തുനിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ജിഹദ് സുല്‍ത്താന്റെ വലയില്‍ മീനുകള്‍ക്കൊപ്പം കുടുങ്ങിയത് ഒരു കുപ്പി. ജിജ്ഞാസയോടെ തുറന്നുനോക്കിയപ്പോള്‍ ഉണങ്ങിയ പൂക്കളും ഇംഗ്ലീഷിലെഴുതിയ ഒരു കത്തും. ബോട്ടില്‍ കൂടെയുണ്ടായിരുന്ന ഇംഗ്ലീഷ് അറിയാവുന്ന മരുമകനോട് കത്ത് വായിച്ചു നോക്കാന്‍ പറഞ്ഞു.
'ഹലോ! ഈ കുപ്പി എടുത്തതിന് നന്ദി! ഗ്രീക്ക് ദ്വീപായ റോഡ്‌സില്‍ വിനോദയാത്രയിലാണ് ഞങ്ങളിപ്പോള്‍. ഈ കുപ്പി എത്ര ദൂരം പോകുമെന്നറിയാനാണ്. അത് തൊട്ടടുത്ത ബീച്ചിലാണെങ്കിലും!'. കഴിഞ്ഞ ജൂലൈ നാലിന് ബ്രിട്ടീഷ് യുവ ദമ്പതികളായ സാക്കും ബെത്തും ഗ്രീസില്‍ നിന്ന് കടലില്‍ ഒഴുക്കിവിട്ട കുപ്പിയും സന്ദേശവുമായിരുന്നു അത്.

സന്ദേശം ലഭിച്ച വിവരം അറിഞ്ഞ ബ്രിട്ടീഷ ദമ്പതികള്‍ വികാരാധീനരായി. ഗസ പോലെയുള്ള ഒരു സ്ഥലത്ത് അത് എത്തിയെന്ന് ഓര്‍ക്കുമ്പോള്‍ വികാരമടക്കാനാവുന്നില്ലെന്ന് ബെത്ത് പറഞ്ഞു. നമ്മുടെ രാജ്യങ്ങള്‍ നമ്മെ എത്രമാത്രം അകറ്റാന്‍ ശ്രമിച്ചാലും ദൈവം അവന്റെ മക്കളെ എങ്ങനെ കൂട്ടി യോജിപ്പിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കണ്ണീര്‍ നിയന്ത്രിക്കാനാവാതെ അവള്‍ പറഞ്ഞു.
ഈ കുപ്പി സന്ദേശവും കൈയില്‍ പിടിച്ച് ജിഹാന്‍ സുല്‍ത്താന്‍ ഓര്‍ത്തു- ഗ്രീസില്‍ നിന്ന് എത്ര ദൂരം സഞ്ചരിച്ചാണ് ഈ കുപ്പി ഇവിടെയെത്തിയത്? ഈ കുപ്പിക്കുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കില്ലാതെ പോയല്ലോ?












Click it and Unblock the Notifications