കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ യാത്രാവിമാനം ബോംബ് വെച്ച് തകര്‍ക്കാനുള്ള എ.എസ് പദ്ധതി പാളി; സഹോദരങ്ങള്‍ അറസ്റ്റില്‍

യു.എ.ഇ യാത്രാവിമാനം ബോംബ് വെച്ച് തകര്‍ക്കാനുള്ള എ.എസ് പദ്ധതി പാളി; സഹോദരങ്ങള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

അബുദാബി: ആസ്‌ത്രേലിയയില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന യാത്രാവിമാനം ബോംബ് വെച്ച് തകര്‍ക്കാനുള്ള ശ്രമം തകര്‍ത്തതായി ലബനാന്‍. തങ്ങള്‍ നല്‍കിയ വിശ്വസനീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ ദുരന്തം ഒഴിവായതെന്ന് ലബനീസ് ആഭ്യന്തര മന്ത്രി നൗഷാദ് മഷ്‌നൂക്ക് പറഞ്ഞു. വലിയ ബാര്‍ബി കളിപ്പാട്ടത്തിനകത്ത് സ്‌ഫോക വസ്തു നിറച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.

വിമാനം തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആസ്‌ത്രേലിയന്‍ പോലിസും വ്യക്തമാക്കിയിരുന്നു. നാല് ലബനീസ്-ആസ്‌ത്രേലിയന്‍ സഹോദരങ്ങളാണ് ആക്രമണ പദ്ധതിക്കു പിന്നിലെന്നും ലബനാന്‍ പറഞ്ഞു. അല്‍ അറബിയ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലബനാന്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ ഒരാള്‍ ലബനാനിലും മറ്റു രണ്ടുപേര്‍ ആസ്‌ത്രേലിയയിലും പിടിയിലാണ്. സിറിയന്‍ നഗരമായ റഖ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് ഭീകരരുടെ നേതാവാണ് നാലാമത്തെയാള്‍.

26-1445866863--plane-14-1492181470-23-1503463658.jpg -Properties

എന്നാല്‍ ഏതു വിമാനമാണ് ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചത് എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഗസ്ത് ആദ്യത്തില്‍ അല്‍ ഇത്തിഹാദ് വിമാനം തകര്‍ക്കാനുള്ള ഐ.എസ് ശ്രമം പരാജയപ്പെടുത്തിയ ആസ്‌ത്രേലിയ സിഡ്‌നിയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
English summary
brothers plan to blow up uae plane foiled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X