പഠിക്കാത്തതിന്റെ പേരില്‍ അടികൊണ്ട് മകന്‍ മരിച്ചു!!! പിതാവ് പോലീസ് കസ്റ്റഡിയില്‍
ദുബായ്: ദുബായ് അല്‍നഹദയില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിയായ 12 കാരനാണ് പിതാവിന്റെ അടിയേറ്റ് മരണപ്പെട്ടത്. മകന് സുഖമില്ലന്ന് പറഞ്ഞ് ദുബായ് സുലേഖ ആശുപത്രിയില്‍ എത്തിച്ച കുട്ടി അല്‍പ സമയത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു വെന്ന് അല്‍ഖലീജ് പത്രം റിപ്പാര്‍ട്ട് ചെയ്തു.
പ്രാധമിക നോട്ടത്തില്‍ സംശയം തോന്നിയ ആശുപത്രി അധിക്രതരാണ് വിവരം പോലീസില്‍ അറിയിച്ചത്. വയറ്റിലുണ്ടായ രക്ത സ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി പരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന്റ ചോദ്യം ചെയ്യലില്‍ പഠിക്കാത്തതിന്റെ പേരില്‍ മകനെ തല്ലിയിരുന്ന വിവരം ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ അന്യേഷണങ്ങള്‍ക്കായി കേസ് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.












Click it and Unblock the Notifications