ദുബായില്‍ വന്‍ തീപിടുത്തം!! തീപിടുത്തമുണ്ടായത് ബുര്‍ജ് ഖലീഫയ്ക്ക് സമീപം!!
ബുര്‍ജ് ഖലീഫയ്ക്ക സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
ദുബായ്: ദുബായില്‍ വന്‍ തീപിടുത്തം.ബുര്‍ജ് ഖലീഫയ്ക്ക സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. നിര്‍മ്മാണം പുരോഗമിക്കുകയായിരുന്ന 60 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 8.40 ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായി മാധ്യമങ്ങള്‍ വ്യക്തമാക്കി. തീപിടുത്തമുണ്ടായ മേഖലയില്‍ ചൂട് തടയുന്നതിന് തണുപ്പിക്കല്‍ നടപടികള്‍ നടത്തി വരുന്നതായും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

തീ നിയന്ത്രണ വിധേയമാക്കിയതായി ദുബായ് പോലീസും അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് മുഹമ്മദ് ബിന്‍ റാഷിദ് ബൗലിവാദില് ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ടെന്നും ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും പേലീസ് ട്വീററ് ചെയ്തു. ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മെരി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
സിനിമ ക്രോസ് റോഡില്‍ നിന്ന് മുഹമ്മദ് ബിന്‍ റാഷിദ് ബൗലിവാദിലേക്കുള്ള റോഡ് അടച്ചു. വാഹനങ്ങള്‍ ഫ്ലൈ ഓവര്‍ വഴി തിരിച്ചുവിട്ടു. ബുര്‍ജ് ഖലീഫയിലേക്കുള്ള വഴിയും അടച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Dubai Civil Defence brings under control fire that broke out in under-construction Fountain Views Towers in Downtown #Dubai pic.twitter.com/p7lqtfiGCH
— Dubai Media Office (@DXBMediaOffice) April 2, 2017
അതേസമയം കറുത്ത പുക ഉയരുന്നത് കണ്ട് ആളുകള്‍ പരിഭ്രാന്തരായി. പുലര്‍ച്ചെയായിരുന്നതിനാല്‍ ആരും അറിഞ്ഞിരുന്നില്ല. നിരവധി ആളുകള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയാണ് ഇത്. പോലീസ് വാഹനങ്ങളുടെയും ആംബുലന്‍സിന്റെയും ശബ്ദം കേട്ടാണ് പലരും നോക്കിയത്. ദുബായ് മാളിനാണ് തീപിടിച്ചതെന്നാണ് പലരും കരുതിയത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications