ഷാര്‍ജയില്‍ വീണ്ടും കെട്ടിടത്തിന് തീ പിടിച്ചു!!!
ഷാര്‍ജ :റോളയില്‍ അല്‍ഖുറൈര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് 9 മണിയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴെ സ്ഥിതി ചെയ്തിരുന്ന സ്ഥാപനത്തിലാണ് തീ ആദ്യം കണ്ടതെന്ന് ദ്യസാക്ഷികള്‍ പറഞ്ഞു. കട പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷാര്‍ജ സിവില്‍ ഡിഫന്‍സും പോലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. അപകട കാരണം വ്യക്തമല്ല. അപകട ദ്യശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മലയാളികളടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. അപകട ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കരുതെന്ന് അധിക്രതരുടെ ശക്തമായ മുന്നറിയിപ്പ് നിലവിലുണ്ട്.

കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്‌നിബാധയുടെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് അടുത്ത തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തീപിടിത്തത്തില്‍ മലയാളി ഉടമസ്ഥയിലുള്ള മൊബൈല്‍ ഷോപ്പ് കത്തിനശിച്ചു. കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന മലയാളി ഉടമസ്ഥതയില്‍ തന്നെയുള്ള സ്റ്റേഷനറി ഷോപ്പും മറ്റൊരു ലേഡീസ് സലൂണ്‍ ഭാഗിഗമായി കത്തിയിട്ടുണ്ട്.












Click it and Unblock the Notifications