ദുബായ്;ബുള്‍ഡോസര്‍ മോഷണം 3പേര്‍ പിടിയില്‍

അബ്ദുള്‍ ഹക്കീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് മാസവാടകയ്ക്കാണ് മറ്റൊരു സ്ഥാപനത്തിന് ബുള്‍ഡോസറുകള്‍ നല്‍കുന്നത്. പാകിസ്താനിയായ യാസര്‍ എന്നയാളാണ് വാഹനങ്ങള്‍ കൊണ്ട് പോകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അബ്ദുള്‍ ഹക്കീം ബുള്‍ഡോസറുകളുടെ ഡ്രൈവര്‍മാരെ ഇയാള്‍ക്കൊപ്പം അയച്ചിരുന്നു. അബുദാബിയിലാണ് ഇരു കന്പനികളും ഉള്ളത്.
എന്നാല്‍ യാസര്‍ അവരെ മറ്റൊരിടത്തേയ്ക്കാണ് കൂട്ടിക്കൊണ്ട് പോയത്. കുറേസമയം കഴിഞ്ഞും ഇയാളെയോ വാഹനങ്ങളെയും കാണാതായതിനെത്തുടര്‍ന്ന് അബ്ദുള്‍ ഹക്കീമിനെ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ യാസറിന്റെ കമ്പനിയിലേയ്ക്ക് ഫോണ്‍ ചെയ്തു. എന്നാല്‍ യാസറിന് മാത്രമോ ബുള്‍ഡോസറുകള്‍ എവിടെയാണെന്ന് അറിയാന്‍ കഴിയൂ എന്ന് മറുപടി നല്‍കി.
തുടര്‍ന്ന് അപകടം മണത്ത അബ്ദുള്‍ ഹക്കീം പൊലീസില്‍ പരാതി നല്‍കി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ ഒമാനിലേയ്ക്ക് കടത്തിയെന്ന് പൊലീസ് പറഞ്ഞത്. മെയ് മാസത്തിലാണ് സംഭവം നടക്കുന്നത്. വ്യാജ രേഖള്‍ ഉണ്ടാക്കിയാണ് സംഘം ബുള്‍ഡോസറുകള്‍ കടത്തിയത്.ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇന്ത്യക്കാരനായ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, പാകിസ്താന്‍ സെയില്‍സ്മാന്‍ എന്നിവരാണ് വാഹനം കടത്താന്‍ വ്യജരേഖ ഉള്‍പ്പടെയുള്ളവ ചമച്ചത്. സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ തുടര്‍വാദം നവംബര്‍ 4 ന് നടക്കും.












Click it and Unblock the Notifications