ദുബായ്; ഡ്രോണ്‍ സര്‍വ്വീസിന് തുടക്കമായി, കാണൂ...

ദുബായ്:സര്‍ക്കാര്‍ സേവനങ്ങള്‍ ഡ്രോണുകള്‍ മുഖേന ആവശ്യക്കാരനിലെത്തിയ്ക്കുന്ന പദ്ധതിയ്ക്ക് ദുബായില്‍ തുടക്കമായി. മികച്ച പ്രതികരണമാണ് സേവനങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ കയറി ഇറങ്ങാതെ പാസ്‌പോര്‍ട്ട്, മറ്റ് രേഖകള്‍ ഉള്‍പ്പടെയുള്ളവ ഡ്രോണ്‍ വഴിയാണ് ഇനി ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കുക. ബര്‍ദുബായിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ദെയ്‌റയില്‍ ഒരു ഡോക്യുമെന്റ് എത്തിയ്ക്കുന്നതിനാണ് ഡ്രോണ്‍ ഉപയോഗിച്ചത്. മൂന്ന് മിനിട്ടിനുള്ളില്‍ ദൗത്യം നിര്‍വഹിയ്ക്കാന്‍ ഡ്രോണിന് കഴിഞ്ഞു.
ഡ്രോണ്‍ സര്‍വ്വീസ് പ്രവര്‍ത്തനം ആരംഭിച്ച വിവരം ടെക്‌നിക്കല്‍ വിഭാഗം തലവന്‍ സവൂദ് അല്‍ മാലിഹ് ആണ് പറഞ്ഞത്. ഹൗസ് ഡോക്യുമെന്റുകള്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡ്രോണ്‍ സേവനത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്നുള്ളൂ എന്നും മാലിഹ് പറഞ്ഞു. എന്നാല്‍ വൈകാതെ തന്നെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടയുള്ളവ ഡ്രോണുകള്‍ വഴി ആവശ്യക്കാരന്റെ അടുത്തെത്തിയ്ക്കാന്‍ ശ്രമിയ്ക്കും.
സര്‍ക്കാര്‍ രേഖകള്‍ സേവനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിയ്ക്കുക, ട്രാഫിക് നിരീക്ഷണം, ഭൂമിശാസ്ത്ര സര്‍വ്വേ എന്നിവവയിലെല്ലാം ഡ്രോണുകളുടെ സേവനം ലഭ്യമാക്കാനാണ് നീക്കം. വിരലടയാളത്തിലൂടെ ഉപഭോക്താവിനെ തിരിച്ചറിഞ്ഞ ശേഷം മാത്രമേ ഡ്രോണുകള്‍ രേഖകള്‍ കൈമാറുകയുള്ളൂ.
<center><iframe width="100%" height="450" src="//www.youtube.com/embed/tF4__uNuP2c" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications