ദുബായ്:പ്രവാസി ബിസിനസുകാരനെ വെടിവച്ച് കൊന്നു, കൊലയാളി സംഘത്തില്‍ ഇന്ത്യക്കാരനും
ദുബായ്: ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് പ്രമുഖന്‍ വെടിയേറ്റ് മരിച്ചു. വിദേശിയായ മറ്റൊരാളാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍. ഇയാള്‍ക്ക് വേണ്ടി ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പടെയുള്ള സംഘമാണ് കൊല നടത്തിയത്. കൊല്ലപ്പെട്ടത് തുര്‍ക്കിക്കാരനായ റിയല്‍ എസ്റ്റേറ്റ് പ്രമുഖനാണ്. കൊലയാളികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെങ്കിലും ഇവര്‍ രാജ്യം വിട്ടതിനാല്‍ പിടികൂടാന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസ്.
മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് വിദേശത്തുള്ളയാള്‍ തുര്‍ക്കി വ്യവസായിയെ കൊല്ലാന്‍ വാടക സംഘത്തെ ഏല്‍പ്പിച്ചത്. മരീനയില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് സംഘം ബിസിനസുകാരനെ കൊലപ്പെടുത്തിയത്. റഷ്യന്‍, ഓസ്ട്രിയന്‍ നിര്‍മ്മിത തോക്കുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. തോക്കില്‍ സൈലന്‍സറുകള്‍ ഉപയോഗിച്ചതി നാല്‍ വെടിയൊച്ച ആര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞതുമില്ല.

വൈരാഗ്യം
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ബിസിനസുകാരനെ കൊലപ്പെടുത്തിയത്. ഇതിനായി വിദേശത്തുള്ള ഒരാള്‍ കൊലയാളി സംഘത്തെ നിയോഗിയ്ക്കുകയായിരുന്നു

ഇന്ത്യക്കാരനും
ബിസിനസുകാരനെ കൊന്ന സംഘത്തില്‍ ഇറാനിയന്‍ സ്വദേശി, കനേഡിയന്‍ സ്വദേശി, കൊളംബിയന്‍ സ്വദേശി, ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു

രക്ഷപ്പെട്ടു
കൊലപാതകത്തിന് ശേഷം കൊലയാളി സംഘം രക്ഷപ്പെട്ടതായാണ് വിവരം. കൊലപാതകം നടന്ന് ഏറെ വൈകിയാണ് വിവരം പുറംലോകം അറിയുന്നത്. ഇത് കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ചു.

സഹായം തേടി
പ്രതികളെ പിടികൂടുന്നതിന് കനേഡിയന്‍ അധികൃതരുടെയുള്‍പ്പടെ സഹായം തേടുകയാണ് ദുബായ് പൊലീസ്.












Click it and Unblock the Notifications