ബസ് സ്റ്റാന്റ് ഉപയോഗിക്കുന്നത് നാട്ടിലേക്ക് ഫോണ്‍ ചെയ്യാനും വാട്‌സാപ് ഉപയോഗിക്കാനും!!!
ബഹറിന്‍: മനാമയില്‍ ബസ് സ്റ്റാന്റ് ഉപയോഗിക്കുന്നത് നാട്ടിലേക്ക് നെറ്റ് ഫോണ്‍ ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുമാക്കി മാറ്റിയിരിക്കുകയാണ് ജനങ്ങള്‍. നഗരത്തില്‍ പുതുതായി സര്‍വീസ് ആരംഭിച്ച ബസുകളില്‍ വൈഫൈ ഏര്‍പ്പെടുത്തിയതോടെ മനാമ ബസ് സറ്റാന്റ് വൈഫൈ സ്റ്റാന്റായി മാറി.
ചിലരാകട്ടെ ഓടുന്ന ബസ്സിന് ഒരു നിശ്ചിത ദൂരത്തില്‍ വാഹനം പിന്തുടര്‍ന്നും ഫ്രീ വൈഫൈ ഉപയോഗിക്കുകയാണ്. ഗതാഗത മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ബഹറിനിലെ അഹമദ് മന്‍സൂര്‍ അല്‍ അലി എന്ന കമ്പനി യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എക്‌സ്പ്രസ്സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് പുതിയ ബസ്സ് സര്‍വീസ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള നിരവധി സംവിധാനങ്ങളാണ് ബസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകര്‍ഷകമായ യൂനിഫോമിലുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റവും, യാത്ര നടത്തുന്ന ഭാഗത്തെ കുറിച്ചുള്ള ഡിജിറ്റല്‍ ഡിസ്പ്‌ളേയും ഇതിനകം തന്നെ ജനങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications