Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ലൈംഗികമായി ഉപയോഗിച്ച സുഹൃത്തിനെ യുവാവ് കൊന്നു

ദുബായ്: കശാപ്പുകാരന്‍ സഹമുറിയന്റെ കഴുത്തറുത്ത് കൊന്നു. താന്‍ ഉറങ്ങുന്പോഴും മദ്യപിച്ച് അബോധവസ്ഥയിലാകുമ്പോഴും സഹമുറിയന്‍ തന്നെ ലൈംഗികമായി ഉപയോഗിയ്ക്കുന്നെന്ന് ആരോപിച്ചാണ് ഈജിപ്തുകാരനായ പ്രതി ഏഷ്യക്കാരനായ സഹമുറിയനെ കൊന്നത്. ഇരുവരും തമ്മില്‍ സ്വവര്‍ഗരതിയിലേര്‍പ്പെടാറുണ്ടെന്ന് സുഹൃത്തക്കള്‍ കളിയാക്കിയിരുന്നതായി പ്രതി പറയുന്നു.

സുഹൃത്തുക്കളുടെ കളിയാക്കല്‍ സഹിയ്ക്കാതെ വന്നപ്പോഴാണ് സഹമുറിയനെ കൊന്നതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. രണ്ട് വര്‍ഷമായി പ്രതിയും കൊല്ലപ്പെട്ട യുവാവും ഒന്നിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി തന്നെ സഹമുറിയന്‍ ലൈംഗികമായി ഉപയോഗിയ്ക്കുന്നെന്ന് സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നതായി പ്രതി പറയുന്നു. മദ്യപിച്ച് ലക്കുകെട്ടാണ് ഇയാള്‍ മിക്കപ്പോഴും മുറിയിലെത്തുക. സുഹൃത്ത് തന്നെ ലൈംഗികമായി ഉപയോഗിയ്ക്കുന്നതായി തനിയ്ക്കും തോന്നിയിരുന്നെന്ന് യുവാവ്.

Crime

കളിയാക്കലുകള്‍ പരിധിവിട്ടതോടെ സഹമുറിയനെ കൊല്ലാന്‍ യുവാവ് തീരുമാനിച്ചു. കൊലപാതകത്തിന് മൂന്ന് ദിവസം മുന്‍പ് തന്നെ ഒരു കടയില്‍ നിന്നും ഇയാള്‍ കൊലക്കത്തി വാങ്ങി. സുഹൃത്ത് ജോലി കഴിഞ്ഞെത്തുന്നതും കാതിതരുന്നു. ടോയ്‌ലറ്റിലേയ്ക്ക് കയറിയ സുഹൃത്തിനെ കാത്ത് ഇയാള്‍ പുറത്ത് നിന്നു. തുടര്‍ന്ന് യുവാവിന് നേരെ ആക്രോശിച്ചു കൊണ്ടടുക്കുകയും നിലത്തേയ്ക്ക് തള്ളിയിടുകയും ചെയ്തു. പിന്നീട് കഴുത്തറുത്ത് കൊന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+