ഓണ്‍ലൈന്‍ ടിക്കറ്റ് വാങ്ങൂ, ഇത്തിഹാദ് എയര്‍വെയ്സ് വീട്ടില്‍ വന്ന് പണം വാങ്ങും
അബുദാബി:യുഎഇയില്‍ എയര്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യങ്ങള്‍ ഒരുക്കി കൊണ്ട് ഇത്തിഹാദ് എയര്‍വെയ്സ്. വീട്ടില്‍ ഇരുന്നു കൊണ്ട് പേ @ഹോം ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷന് ഉപയോഗിച്ച് വിമാനങ്ങളുടെ അല്ലെങ്കില്‍ , സ്മാര്‍ട്ട് സേവനങ്ങള്‍ ബുക്ക് ചെയ്താല്‍ 24 മണിക്കൂറിനകം നിങ്ങളുടെ വീട്ടില്‍ എത്തി പണം സ്വീകരിക്കും.
പേഫോര്ട്ടിന്റെ സഹകരത്തോടെയാണ് ഇത്തിഹാദ് എയര്‍വെയ്സ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.വീട്ടില്‍ ഇരുന്നു കൊണ്ട് സുരക്ഷിതമായി സമ്മര്‍ദമില്ലാതെ പണമടയ്ക്കാന്‍ കഴിയുന്ന വഴിയാണ് ഒരുക്കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞു കൊണ്ട് മികച്ച സേവനങ്ങള്‍ നല്‍കുകയാണ് ഇത്തിഹാസ് എയര്‍വേയ്സിന്റെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് ജസ്റ്റിന് വാര്‍ബി പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിങില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കും പേ@ഹോമിന് നല്കാന് കഴിയുക എന്നും കമ്പനി ഉറപ്പു പറയുന്നു.
www.etihad.com എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്യാവുന്നതാണ്. പേ@ഹോം എന്ന ഓപ്ഷന് തിരഞ്ഞെടുത്ത് പേരും വിവരങ്ങളും കൃത്യമായി നല്കിയാല് 24 മണിക്കൂറിനുള്ളില്‍ വീട്ടില്‍ വന്ന് പണം സ്വീകരിക്കുകയും റസീപ്റ്റ് നല്‍കുകയും ചെയ്യും.
വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പാണ് ഈ സേവനം ലഭ്യമാകുന്നത്. 24 മണിക്കൂറിനുള്ളില്‍ പണം പിരിക്കാന്‍ കഴിയുന്ന സ്ഥങ്ങളില്‍ നിന്ന് മാത്രമാണ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബുദാബിയില്‍ നിന്നാണ് വിമാനങ്ങള്‍ യാത്ര തുടങ്ങുന്നത്. യുഎഇ ദിര്‍ഹം വഴി മാത്രമാണ് പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications