കന്തൂറ വേണോ??? തയ്യല്‍ക്കാരന്‍ അളവിനായി വീട്ടിലെത്തും!!
ദുബായ്: പണമുണ്ടെങ്കില്‍ സേവനങ്ങള്‍ കാല്‍ ചുവട്ടിലെത്തുമെന്ന പഴമൊഴി യാഥാര്‍ത്യമാവുന്ന കാഴ്ചയാണ് ഇന്ന് വിപണിയില്‍ കണ്ടുവരുന്നത്. എന്തിനും ഏതിനും ഹോം ഡെലിവറി ഓഫര്‍ ചെയ്യുന്ന വിപണിയിലേക്ക് പുതുമ തീര്‍ക്കുകയാണ് ദുബായ് മാളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബൈത്തുല്‍ കന്തൂറ എന്ന സ്ഥാപനം.

നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ കന്തുറ ( അറബിക് പരമ്പരാഗത വേഷം) സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നിങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാം. ഓര്‍ഡര്‍ സ്വീകരിച്ചാല്‍ പിന്നെ തയ്യല്‍ക്കാരന്‍ നിങ്ങളുടെ വീട്ടില്‍ നേരിട്ടെത്തി വസ്ത്രത്തിന്റെ അളവുകള്‍ രേഖപ്പെടുത്തും. രണ്ട് ദിവസത്തിനകം നിങ്ങളുടെ അളവിനൊത്ത കന്തൂറ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിച്ചേരും. പോര്‍ട്ടല്‍ വഴി ഇഷ്ടമുളള തുണിയും കളറും തെരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ള പ്രധാന ഡിസൈനുകളുടെ വിവരങ്ങളും ലഭ്യമാണ്. ഇത്തരത്തില്‍ ഏതെങ്കിലും ഒരു ഡിസൈനാണ് നിങ്ങള്‍ ഓര്‍ഡര്‍ നല്‍കുന്നതെങ്കില്‍ മണിക്കൂറിനുള്ളില്‍ തന്നെ കന്തൂറ വീട്ടിലെത്തും. മാറി വരുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് തങ്ങളാല്‍ നല്‍കുന്ന പ്രത്യേക സൗകര്യമാണ് ഓണ്‍ലൈന്‍ ഷോപ്പിംങ് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബൈതുല്‍ കന്തൂറയുടെ നാലാമത് ഷോറുമാണ് കഴിഞ്ഞ ദിവസം ദുബായ് മാളില്‍ ആരംഭിച്ചത്. ദുബായ് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ മാജിദ് അല്‍ ഖുറൈര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications