കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകട രഹിത റംസാന്‍; യുഎഇ പോലീസ് ജനങ്ങള്‍ക്കൊപ്പം!!

Google Oneindia Malayalam News

ദുബായ്: പുണ്യമാസമായ റംസാനില്‍ വ്രതാനുഷ്ഠാന സമയം അവസാനിക്കുന്നതിന് തൊട്ട് മുന്‍പുള്ള സമയമാണ് പലരും അപകടകരമായ രീതിയില്‍ വാഹനം ഡ്രൈവ് ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. സ്വന്തം ജീവന്‍ പോലും മറന്ന് നോമ്പ് തുറക്കാന്‍ സ്വന്തം വീട്ടിലെത്തണമെന്ന വാശിയാണ് പലരെയും അപകടത്തില്‍ കൊണ്ടെത്തിക്കുന്നതെന്നും അധിക്രതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം അപകടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ പോലീസുമായി സഹകരിക്കണമെന്ന് പോലീസ് വ്യക്തമാക്കുന്നു.

എല്ലാ എമിറേറ്റുകളിലും നോമ്പ് തുറ സമയം നോമ്പുതുറ വിഭവങ്ങളുമായി റോഡുകളിലും സിഗ്‌നലുകളിലും പോലീസ് നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ഒരല്‍പം വൈകിയാലും നിങ്ങളുടെ വരവും കാത്തിരിക്കുന്ന ഒരു കുടുംബം നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്നും അധിക്രതര്‍ വ്യക്തമാക്കുന്നു.

dubai-traffic-fines

പൊതു സുരക്ഷയുടെ കാര്യത്തിലും പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. റംസാന്‍ സമയത്ത് കുട്ടികള്‍ അനധിക്രതമായി ലഭിക്കുന്ന പടക്കങ്ങള്‍ ഉപയോഗിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അപകടത്തില്‍പ്പെടുന്നത് സാധാരണയാണെന്നും ഇത്തരം അപകടങ്ങളില്‍ നിന്ന് കുട്ടികളെ തടയേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കാണെന്നും പോലീസ് പറഞ്ഞു. രാജ്യത്ത് ഭിക്ഷാടനം നിയമ വിരുദ്ധമാണ്.

ഇത്തരക്കാരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പോലീസ് വ്യക്തമാക്കി. നിങ്ങളുടെ ചുറ്റുവട്ടത്ത് നിങ്ങള്‍ക്ക് സംശയം തോന്നുന്ന ഏത് പ്രവര്‍ത്തികള്‍ ശ്രദ്ദയില്‍പ്പെട്ടാലും ഉടനെ പോലിസ് രഹസ്യന്യേഷണ വിഭാഗവുമായി ബന്ധപ്പെടണമെന്നും അധിക്ത്രര്‍ വ്യക്തമാക്കി.

English summary
Call Dubai Police to report errant drivers: Ramadan alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X