സൗദി: യജമാന്‍റെ ശവകൂടിരത്തില്‍ കണ്ണീര്‍ പൊഴിച്ച് ഒരു ഒട്ടകം
റിയാദ്: മനുഷ്യരെക്കാളും വളര്‍ത്തു മൃഗങ്ങള്‍ തന്റെ യജമാനോട് വളരെ കൂറ് പുലര്‍ത്താറുണ്ട്. സ്വന്തം മക്കളോ ബന്ധുക്കളോ പോലും നല്‍കാത്ത സ്‌നേഹേം വളര്‍ത്തു മൃഗങ്ങള്‍ പലപ്പോഴും യജമാനന്‍മാര്‍ക്ക് നല്‍കാറുണ്ട്. അത്തരത്തിയല്‍ ഒരു യെമനി പൗരന്‍ പോറ്റി വളര്‍ത്തിയ ഒട്ടകമാണ് യജമാന്റെ മരണത്തിന് ശേഷവും അദ്ദേഹത്തോടുള്ള സ്‌നേഹം കാട്ടുന്നത്. യജമാന്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ നിന്ന് വിട്ടുുപേകാനോ തീറ്റ കഴിയ്ക്കാനോ ഒട്ടകം തയ്യാറായിരുന്നില്ല.
യുവാവിന്റെ ശവകൂടീരത്തില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന ഒട്ടകം വേദനക്കാഴ്ചയായി മാറുകയാണ്. ഒരാഴ്ചയായി ഒട്ടകം ഇതേ അവസ്ഥയിലാണ്. യുവാവിന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടും ഒട്ടകം തയ്യാറാകുന്നില്ല. തന്റെ യജമാന്റെ മരണത്തിന് ശേഷം ഒരു തുള്ളി വെള്ളം പോലും ഈ മിണ്ടാപ്രാണി കുടിച്ചിട്ടില്ലത്രേ.

ഒടുവില്‍ ബലം പ്രയോഗിച്ച് വീട്ടുകാര്‍ ഒട്ടകത്തെ ഫാമിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ അധികം വൈകാതെ ഒട്ടകം വീണ്ടും ശവകുടീരത്തെലത്തി. തീറ്റയും വെള്ളവും ഇല്ലാതെ എത്രനാള്‍ ഒട്ടകത്തിന് ജീവിച്ചിരിയ്ക്കാന്‍ കഴിയും എന്ന ആശങ്കയിലാണ് ഉടമകള്‍.












Click it and Unblock the Notifications