സൗദി മത്സ്യ മാര്‍ക്കറ്റില്‍ നിയമ ലംഘനം കണ്ടെത്താന്‍ 6 ക്യാമറകള്‍
യാംബു : യാംബു മത്സ്യ മാര്‍ക്കറ്റില്‍ വിദേശികള്‍ വ്യാപാരം നടത്തുന്നത് തടയാനായി സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു യാംബു സൗദി വല്‍ക്കരണ സമിതി അധികൃതര്‍ പറഞ്ഞു.
6 ക്യാമറകളാണു മാര്‍ക്കറ്റിനകത്തു സ്ഥാപിച്ചിട്ടുള്ളത്. ഇതു നിയമ ലംഘകരെ പിടി കൂടാന്‍ എളുപ്പത്തില്‍ സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിയമ ലംഘനം തടയാനായുള്ള ഇടക്കിടെയുള്ള സന്ദര്‍ശനങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നുമാണു അധികൃതരുടെ വിശദീകരണം.

മത്സ്യ മാര്‍ക്കറ്റിലെ മത്സ്യങ്ങള്‍ ലേലം വിളിച്ചെടുക്കുന്നതില്‍ നിന്നും വിദേശികളെ വിലക്കിയിട്ടുണ്ട്.












Click it and Unblock the Notifications