കാന്റി മിക്‌സ് സ്‌റ്റേജ്‌ഷോ2015 ഡിസംബര്‍ മൂന്നിന് അരങ്ങേറും
ദുബായ്: എവര്‍ഗ്രീന്‍ ഇവന്റ് മാനേജ്മന്റ് അവതരിപ്പിക്കുന്ന കാന്റി മിക്‌സ് സ്‌റ്റേജ് ഷോ2015 ഡിസംബര്‍ മൂന്നിന് വൈകീട്ട് 6.30. ന് അല്‍ തവാര്‍ ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്‌കൂളില്‍ നടക്കും. എം80 മൂസ കോമഡി സ്‌കിറ്റിലൂടെ പ്രശസ്തരായ വിനോദ് കോവൂര്‍ ,സുരഭി എന്നിവരും, സോണി ടി വി ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ താരമായ വൈഷ്ണവ് ഗിരിഷ് , സുപ്രസിദ്ധ ഗായിക വൈക്കം വിജയലക്ഷ്മി, അഫ്‌സല്‍ തുടങ്ങിയവര്‍ ഒരുക്കുന്ന കലാ സംഗീതനിശയില്‍ യുഎഇ ക്കകതും പുറത്തുമുള്ള കലാകാരന്മാര്‍ പങ്കെടുക്കുമെന്നു പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും എവര്‍ ഗ്രീന്‍ ഇവന്റ് മാനേജ്മന്റ് സി.ഇ.ഒ.യുമായ നൗഫല്‍ അബ്ദുള്ള അറിയിച്ചു.
തനതു ശൈലിയില്‍ നിന്ന് വേറിട്ട സംഗീതാവിഷ്‌കാരമായിരിക്കും അഫ്‌സലും സംഘവും അവതരിപ്പിക്കുകയെന്നും, ഗായത്രീവീണയിലൂടെ പ്രശസ്തയായ വൈക്കം വിജയലക്ഷ്മി ഗാനാസ്വാദകര്‍ക്ക് വേറിട്ടൊരനുഭവം സമ്മാനിക്കുമെന്നും, ഹാസ്യ സാമ്രാട്ടായ വിനോദ് കോവൂരും സുരഭിയും മലബാറിന്റെ നേര്‍ക്കാഴ്ച്ച സദസ്സിനു സമ്മാനിക്കുമെന്നും ഭാരവാഹികള്‍ അവകാശപ്പെടുന്നു. ഗള്‍ഫിലെ പ്രമുഖര്‍ ചടങ്ങില്‍ ഇവരെ ആദരിക്കും.

എവര്‍ഗ്രീന്‍ ഇവന്റ് മാനേജ്‌മെന്റിന്റെ യുഎഇ ലെ ആദ്യ കലാവിരുന്നാണിതെന്നു മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മിശാല്‍ പറഞ്ഞു. കാന്റി മിക്‌സ് പരിപാടിയിലൂടെ യുഎ ഇയുടെ 44 ാ മത് ദേശിയ ദിനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു പ്രോഗ്രാം കണ്‍വീനര്‍ ഹസീന്‍ അബ്ദുള്ള പറഞ്ഞു. പരിപാടികള്‍ പാസ് വഴി നിയന്ത്രിക്കും. റെഡ് എഫ് എം, റേഡിയോ ഏഷ്യ എന്നിവരാണ് മീഡിയ സ്‌പോണ്‍സര്‍മാര്‍.












Click it and Unblock the Notifications