ഇസ്രായേല്‍ അനുകൂല മുദ്രണമുള്ള തൊപ്പികള്‍ പിടിച്ചെടുത്തു
ഫുജൈറ: രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്ക് നിരക്കാത്ത ഉല്‍പന്നങ്ങള്‍ വിപണിയില്‍ വില്‍പന നടത്തുന്നുണ്ടോ എന്ന പരിശോധനയില്‍ ഫുജൈറയില്‍ നിന്നും ഇസ്രായേല്‍ അനുകൂല മുദ്രണങ്ങള്‍ പതിപ്പിച്ച തൊപ്പികള്‍ അധിക്രതര്‍ പിടിച്ചെടുത്തു.
ദുബായില്‍ നിന്നും പുറത്തിറങ്ങുന്ന ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഫുജൈറ മുനിസിപ്പാലിറ്റി അധിക്രതരാണ് വിപണിയില്‍ ഇത്തരത്തിലുള്ള തൊപ്പികള്‍ വില്‍ക്കുന്നത് ശ്രദ്ദയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്.

രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കള്‍ വിപണിയില്‍ നിന്നും പിടിച്ചെടുക്കുന്ന പരിശോധനകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഫുജൈറ മുനിസിപ്പാലിറ്റ് ഡയറക്ടര്‍ ജനറല്‍ ദിബ്ബ മേഖല മേധാവി എഞ്ചിനീയര്‍ ഹസ്സന്‍ സാലീം അല്‍ യമഹി വ്യക്തമാക്കി. ഉല്‍പന്നങ്ങളില്‍ രേഖപ്പെടുത്തുന്ന ചിഹ്നങ്ങള്‍, വാക്കുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്ന് അധിക്രതര്‍ വ്യാപാരികളോട് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications