സിറിയയില്‍ പിടിയിലായ ഐസിസ് ഭീകരര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നു!
സിറിയയില്‍ പിടിയിലായ ഐസിസ് ഭീകരര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നു!
ദമസ്കസ്: സിറിയന്‍ നഗരമായ റഖയില്‍ വച്ച് പിടിയിലായ ഐസിസ് ഭീകരര്‍ ചില മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായി. ക്ഷീണവും ഉറക്കവും വരാതെ ഏറെ നേരം ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ആംഫെറ്റമിന്സ് പോലുള്ള മരുന്നുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
അമേരിക്കന്‍ പിന്തുണയോടെ ഐസിസ് ഭീകരര്‍ക്കെതിരേ സിറിയയില്‍ പോരാടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് അംഗങ്ങളാണ് ഇവര്‍ മയക്കമരുന്ന് ഉപയോഗിച്ചിരുന്ന കാര്യം വ്യക്താക്കിയത്. ശക്തമായ ആക്രമണങ്ങളെ മുഴുസമയവും പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഇത്തരം മയക്കുമരുന്നുകള്‍ കഴിച്ച് ഉറങ്ങാതിരിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടത്.

കുഴിബോംബുകള്‍ പാകിയും രക്ഷപ്പെടാന്‍ ഭൂഗര്‍ഭ ടണലുകള്‍ നിര്‍മിച്ചും ഭീകരര്‍ സിറിയന്‍ ആക്രമണത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും വെള്ളവും വൈദ്യുതിയുമുള്‍പ്പെടെ മുനിസിപ്പല്‍ സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയതോടെ അവര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് അമേരിക്കന്‍ സൈനിക വക്താവ് കേണല്‍ റയാന് ദില്ലന് അഭിപ്രായപ്പെട്ടു. പിടിയിലായവരില്‍ പലരും ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലുംതോലുമായ അവസ്ഥയിലാണ്. ഇവരുടെ ശരീരത്തില്‍ സിറിഞ്ച് ഉപയോഗിച്ച് മയക്കമരുന്ന് കുത്തിവെച്ചതിന്റെ പാടുകള്‍ ധാരാളമുണ്ടായിരുന്നു. റഖയുടെ ഭൂരിഭാഗം പ്രദേശങ്ങളുടം സൈനികര്‍ തിരിച്ചുപിടിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി 2500ഓളം ഐസിസ് ഭീകരര്‍ ഇനിയും റഖയില്‍ ബാക്കിയുണ്ടെന്നാണ് പൊലിസിന്റെ കണക്ക്.
More From
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications