റാസൽഖൈമയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളി യുവാക്കൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്...
റാസൽഖൈമയിലെ ജുൽഫാർ ടവറിന് സമീപമാണ് അപകടമുണ്ടായത്.
ദുബായ്: റാസൽഖൈമയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. റാസൽഖൈമയിലെ ഹോട്ടൽ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി അർജുൻ ഗോപകുമാർ(24), ആലുവ ചെങ്ങമനാട് സ്വദേശി അതുൽ വിമൽ തമ്പി(24) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ശ്രേയസ് സേതുമാധവൻ, സഞ്ജയ്,, വിനു രവീന്ദ്രൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ വിനു രവീന്ദ്രൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ജനുവരി 30 ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ ജുൽഫാർ ടവറിന് സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ മരിച്ച രണ്ടുപേരും പരിക്കേറ്റ വിനു രവീന്ദ്രനും ഒരേ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. മറ്റു രണ്ടുപേർ ഒരു ടൂറിസം സ്ഥാപനത്തിലെ ജീവനക്കാരാണ്. അപകടത്തിൽപ്പെട്ട അഞ്ചുപേരും സുഹൃത്തുക്കളും മൂന്നാർ കാറ്ററിങ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുമാണ്.












Click it and Unblock the Notifications