15 ലക്ഷത്തിന്‍റെ കാര്‍മോഷ്ടിച്ച് 20,0000 ന് വിറ്റു

ഇന്ത്യക്കാരനായ ഒരു വ്യാപാരിയുടേതാണ് കാര്‍. ഓഫീസ് ആവശ്യങ്ങള്‍ക്കായി ഈ കാറാണ് ഉപയോഗിച്ചിരുന്നത്. മോഷണം നടക്കുന്ന ദിവസം കാര്‍ സ്വര്‍ണക്കടയ്ക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ സ്വന്തം വീട്ടിലേയ്ക്ക് പോയി. രാത്രി ഒന്‍പപതരയ്ക്കാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിട്ടശേഷം പോയത്. പിറ്റേന്ന് രാവിലെ നോക്കുമ്പോഴേയ്ക്കും പാര്‍ക്ക് ചെയ്തിരുന്നിടത്ത് കാര്‍ കാണാനില്ലായിരുന്നു.
തുടര്‍ന്ന് ഉടമസ്ഥനെ വിളിച്ച് വിവരം പറയുകയും ചെയ്തു. ഇന്ത്യക്കാരനായ ഉടമസ്ഥന്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തടുര്‍ന്ന് മൂന്നംഗം മോഷണ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. ഇയാളില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് മറ്റ് രണ്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഒമാന്‍കാരനാണ് സംഘം കാര്‍ വിററതെന്ന് പൊലീസിനോട് പറഞ്ഞു. കേസിന്റെ വാദം ഒക്ടോബര്‍ 27 ന് കോടതി വീണ്ടും കേള്‍ക്കും.












Click it and Unblock the Notifications