കാസര്‍കോട് പ്രവാസിയം കാരംസ് ടൂർണമെന്റ നടത്തി
ജിദ്ദ : ഏപ്രിൽ പത്തിന് ശറഫിയ ഇമ്പാലയിൽ നടക്കുന്ന കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ല പ്രവാസിയം 2015 ൻറെ ഭാഗമായി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു . മത്സരോല്ഘാടനം കെ.എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറൽ അൻവർ ചേരങ്കൈ നിർവഹിച്ചു
ശറഫിയ കെ.എം.സി.സി ഓഫീസിൽ നടത്തപെട്ട മത്സരത്തിൽ ഇരുപതോളം ടീമുകൾ പങ്കെടുക്കുകയും ആവേശം ഉയര്ത്തിയ മത്സരത്തിൽ അബുള്ള ഹിറ്റാച്ചിയും അബ്ദുൽ കാദർ മിഹ്രാജും പങ്കെടുത്ത ടീം വിജയം കരസ്ഥമാക്കി. റനേഴ്സ് അപ്പായി ഹിജാസും അബ്ദുൽ കാദറും ചേർന്ന ടീമിനെ തിരഞ്ഞെടുക്കപ്പെട്ടു .

ധാരാളം കാണികൾ പങ്കെടുത്ത ആവേശ തിരമാല ഉയർത്തിയ മത്സര ചടങ്ങിൽ നാഷണൽ കമ്മിറ്റി സെക്രടറി രായീൻ കുട്ടി നീരാട് ,മലപ്പുറം ജില്ല പ്രസിഡണ്ട് പി.വി മുസ്തഫ,ജില്ല മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹസ്സൻ ബത്തേരി,കാദർ ചെർക്കള,ബഷീർ ചിത്താരി,റഹീം പള്ളിക്കര,ഇർഷാദ് മൊഗ്രാൽ പുത്തൂർ,അഷറഫ് ചട്ടഞ്ചാൽ,സമീർ ചെരങ്കൈ,ഇബ്രാഹീം ഉമ്പു,ഹനീഫ് മുണ്ടത്തടുക്ക,ഫാറൂക്ക് കിഴൂർ,അബ്ദുള്ള ചെർക്കളം,ബഷീർ ബയ്യാർ,സുബൈർ നായന്മാർ മൂല, സിദ്ദീക്ക് ഐഎൻജി എന്നിവർ ആശംസ നേർന്നു .
കോ ഓഡിനേറ്റർമാരായ ജലീൽ ചെർക്കള ഹനീഫ് മഞ്ചെശ്വരം തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു.












Click it and Unblock the Notifications