പണം ഇരട്ടിപ്പ്; ഷാര്‍ജയില്‍ നൈജീരിയന്‍ സംഘം അറസ്റ്റില്‍, മലയാളികളും കബളിപ്പിയ്ക്കപ്പെട്ടോ?
ഷാര്‍ജ: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന പേരില്‍ ഷാര്‍ജയില്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു. നൈജീരിയക്കാര്‍ ഉള്‍പ്പെട്ട ഒരു സംഘം പൊലീസിന്റെ പിടിയിലായി . ഒട്ടേറെപ്പേരാണ് ഇവരുടെ വാഗ്ദാനങ്ങളില്‍ മയങ്ങി പണം നല്‍കിയത്. പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് സംഘത്തെ പിടിയ്ക്കാനായത്.
നൈജീരിയക്കാരായ രണ്ട് പേരാണ് തട്ടിപ്പ് നടത്തി അറസ്റ്റിലായത് . ഇവര്‍ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ആളുകളില്‍ നിന്നും പണം തട്ടുന്നതായി വളരെ മുന്‍പേ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു . തുടര്‍ന്ന് പൊലീസുകാരില്‍ ഒരാള്‍ സംഘവുമായി അടുപ്പം സ്ഥാപിച്ചു .

ഇടപാടുകാരനെന്ന നിലയിലാണ് പൊലീസ് അടുപ്പം കാണിച്ചത് . പണം നല്‍കാന്‍ വേണ്ടി സംഘം പറഞ്ഞ വീട്ടില്‍ പൊലീസ് എത്തി. ഒരു ബാഗില്‍ നിറയെ പണവുമായിട്ടാണ് നൈജീരിയക്കാര്‍ പൊലീസുകാരനെ വരവേറ്റത് . പണത്തിന് പുറമെ ചില ഉപകരണങ്ങളും ബാഗില്‍ ഉണ്ടായിരുന്നു . രണ്ട് പേരെയും പൊലീസ് കൈയ്യോടെ പിടികൂടി . പ്രതികള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് വിവരം .












Click it and Unblock the Notifications