Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ഒന്‍പതുകാരിയെ കടന്നുപിടിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബായ്: സാധനങ്ങള്‍ വാങ്ങാനെത്തിയ ഒന്‍പത് വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ പോലിസ് പിടിയിലായി. ദുബായിലെ അല്‍ ബര്‍ഷയിലാണ് സംഭവം. അതിരാവിലെ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടിനടുത്തുള്ള കടയിലെത്തിയതായിരുന്നു സുഡാന്‍ സ്വദേശിയായ പെണ്‍കുട്ടി. സാധനങ്ങള്‍ അടുക്കിവച്ച റാക്കുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ 39 കാരനായ ഇന്ത്യന്‍ കാഷ്യര്‍ പിറകിലൂടെ ചെന്ന് പൊടുന്നനെ കടന്നുപിടിക്കുകയായിരുന്നു.

അതിരാവിലെ ആയതിനാല്‍ കടയില്‍ ആളൊഴിഞ്ഞ സമയമായിരുന്നു അത്. യുവാവ് കുട്ടിയെ കടന്നുപിടിച്ചു. കുട്ടി ഒച്ചവയ്ക്കുകയും കുതറിമാറാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇയാള്‍ പിടിവിട്ടില്ല. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് കടയിലെത്തിയ ശേഷമാണ് ഇയാള്‍ കുട്ടിയെ വിട്ടയച്ചത്.

molkest

പേടിച്ചരണ്ട കുട്ടി സുഹൃത്തിനൊപ്പം കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. കാരണമന്വേഷിച്ച മാതാവിനോട് മകളും സുഹൃത്തും സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സംഭവത്തെ കുറിച്ച് പറയുകയായിരുന്നു. ഇരുവരെയും കൂട്ടി ഉടന്‍ കടയിലെത്തിയ കുട്ടിയുടെ മാതാവ് മകളെ കടന്നുപിടിച്ചയാളെ തിരിച്ചറിഞ്ഞ ശേഷം വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ അല്‍ബര്‍ഷ സ്‌റ്റേഷനില്‍ നിന്ന് പോലിസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ കാഷ്യര്‍ കടന്നുപിടിച്ചത് താന്‍ കണ്ടതായി പെണ്‍കുട്ടിയുടെ സുഹൃത്ത് പോലിസിന് മൊഴി നല്‍കി.

എന്നാല്‍ കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പരിഗണിച്ചപ്പോള്‍ താന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് യുവാവ് പ്രൊസിക്യൂട്ടര്‍ മുമ്പാകെ മൊഴി നല്‍കിയത്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷം ഏപ്രില്‍ 22ന് കേസില്‍ വിധി പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+