സൗദി;വിമാനത്തില്‍ പൂച്ച; പൈലറ്റ് യാത്ര നിര്‍ത്തി
സൗദി: വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൂച്ചയെ കണ്ടതിനെത്തുടര്‍ന്ന് സൗദിയില്‍ നിന്ന് ഹോങ്കോങ്ങിലേയ്ക്ക് പുറപ്പെടേണ്ട കാര്‍ഗോ വിമാനം നിര്‍ത്തലാക്കി. പൈലറ്റിനെ പൂച്ച കടിച്ചതിനെത്തുടര്‍ന്നാണ് കാര്‍ഗോ വിമാനം നിര്‍ത്തലാക്കിയത്.സൗദി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 14 നാണ് സംഭവം.
റിയാദില്‍ നിന്നും പുറപ്പെടേണ്ട വിമാനത്തിന്റെ എഞ്ചിന്‍ പൈലറ്റ് പ്രവര്‍ത്തിപ്പിച്ചതോടെ എഞ്ചിനിടയില്‍ നിന്നും പേടിച്ചരണ്ട പൂച്ച പൈലറ്റിന്റെ ദേഹത്തേയ്ക്ക് ചാടി. ചാടുക മാത്രമല്ല, രക്ഷപ്പെടാനുള്ള വെപ്രാളത്തനിടയില്‍ പൂച്ച അദ്ദേഹത്തെ മാന്തുകയും കടിയ്ക്കുകയും ചെയ്തു. പൈലറ്റിന് പരുക്കേറ്റതിനെത്തുടര്‍ന്നാണ് കാര്‍ഗോ വിമാനത്തിന്റെ യാത്ര മുടങ്ങിയത്.

പൈലറ്റിനെ കടിച്ച പൂച്ചയെ ജീവനക്കാര്‍ തിരഞ്ഞെങ്കിലും പൂച്ചയുടെ പൊടിപോലും കണ്ടെത്താനായില്ല. എന്തായാലും പൂച്ചയുടെ കടിയേറ്റ് പൈലറ്റും, പൈലറ്റിന്റെ നില വിളികേട്ട് പൂച്ചയും പേടിച്ചുവെന്നാണ് സംസാരം.വിമാനത്തില്‍ പാമ്പ് കയറിയിരിയ്ക്കുന്നതും യാത്ര മുടങ്ങുന്നതും ഇപ്പോള്‍ പതിവായിരിയ്ക്കുകയാണ്. എന്നാല്‍ പൂച്ച കടിച്ചത് കൊണ്ട് യാത്ര മുടങ്ങുന്നത് അപൂര്‍വ്വമാണ്.












Click it and Unblock the Notifications